HomeNewsInitiativesCommunity Serviceമുക്കിലപീടികയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ മോട്ടർ തകരാറിലായി ; ഡിവിഷൻ കൗൺസിലറുടെ നേതൃത്തിൽ താൽകാലിക കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കി യുവാക്കൾ

മുക്കിലപീടികയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ മോട്ടർ തകരാറിലായി ; ഡിവിഷൻ കൗൺസിലറുടെ നേതൃത്തിൽ താൽകാലിക കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കി യുവാക്കൾ

mukkilapeedia-water-supply

മുക്കിലപീടികയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ മോട്ടർ തകരാറിലായി ; ഡിവിഷൻ കൗൺസിലറുടെ നേതൃത്തിൽ താൽകാലിക കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കി യുവാക്കൾ

വളാഞ്ചേരി (മുക്കിലപ്പീടിക) : പൊതുകുടിവെള്ള വിതരണം മുടങ്ങിയപ്പോൾ ഡിവിഷൻ കൗൺസിലറുടെ നേതൃത്തിൽ വെള്ളം എത്തിച്ചത് ജനങ്ങൾക്ക് ആശ്വാസമായി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ മുക്കിലപ്പീടിക കേന്ദ്രീകരിച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നിരവധി വീടുകൾക്ക് സ്ഥിരമായി വെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുടെ മോട്ടർ കഴിഞ്ഞ ദിവസമാണ് തകരാറിലായതായത്.
Ads
ഈ വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി വീട്ടുകാരാണ് ഇതുമൂലം പ്രയാസത്തിലായത്. മോട്ടർ റിപ്പയറിംഗ് പൂർത്തിയാക്കാൻ ഇനിയും രണ്ട് ദിവസം കൂടി കലതാമസമുണ്ടാകുമെന്ന് കമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ചപ്പോൾ മനസ്സിലാക്കിയ ഡിവിഷൻ കൗൺസിലർ താഹിറ ഇസ്മായിൽ പ്രദേശത്തെ യുവാക്കളുടെ സഹായത്തോടെ ലോറിയിൽ വെളളം എത്തിച്ച് നൽകുകയായിരുന്നു.
mukkilapeedia-water-supply
ഈ പ്രതിസന്ധി അറിയിച്ചപ്പോൾ ടാങ്ക് ഉപയോഗിക്കാൻ നൽകിയ സീതി കൂവ്വമ്മൽ, സൗജന്യമായി വാഹന സൗകര്യം ഏർപ്പെടുത്തിയ മുൻ കൗൺസിലർ യു. മുജീബ് റഹ്മാൻ, വിതരണത്തിന് നേതൃത്വം നൽകിയ യുവാക്കൾ എന്നിവർക്ക് ഡിവിഷൻ കൗൺസിലർ താഹിറ ഇസ്മായിൽ പ്രത്യേക നന്ദി അറിയിച്ചു. കേടുപാടുകൾ പരിഹരിച്ച് മോട്ടോർ പുനസ്ഥാപിക്കുന്നത് വരെ വെള്ള വിതരണം തുടരുമെന്നും ആവശ്യമുള്ളവർ അറിയിക്കണമെന്നും കൗൺസിലർ അറിയിച്ചു. മുജീബ് പനങ്കാവിൽ, പി.പി. നാസർ, ഫസലുറഹ്മാൻ കെ.വി, അനസ് അലി, നിസാർ, ശഫീഖ് കെ.ടി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!