HomeNewsDevelopmentsവളാഞ്ചേരിയിൽ ഐറിഷ് മോഡൽ അഴുക്കുച്ചാൽ നിർമ്മാണം പുനരാരംഭിച്ചു

വളാഞ്ചേരിയിൽ ഐറിഷ് മോഡൽ അഴുക്കുച്ചാൽ നിർമ്മാണം പുനരാരംഭിച്ചു

irish-valanchery-work

വളാഞ്ചേരിയിൽ ഐറിഷ് മോഡൽ അഴുക്കുച്ചാൽ നിർമ്മാണം പുനരാരംഭിച്ചു

വളാഞ്ചേരി: വളാഞ്ചേരി ടൌണിൽ നടന്നുവന്നിരുന്ന ഐറീഷ് മോഡൽ അഴുക്കുചാൽ നിർമ്മാണം പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൌൺ ആരംഭിച്ചതോടെ നിർമ്മാണപ്രവൃത്തികൾ നിറുത്തിവച്ചിരുന്നു. ഇളവുകൾ ലഭിച്ചതോടെയാണ് അഴുക്കുചാർ നിർമ്മാണം പുനരാരംഭിച്ചത്. ഇതോടൊപ്പം പോപ്പുലർ തീയേറ്റർ പരിസരത്തുള്ള ഓടയുടെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. മുമ്പ് രാത്രികാലങ്ങളിലായിരുന്നു പണി നടന്നിരുന്നതെന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പണികൾ പകർ സമയത്തേക്ക് ക്രമീകരിച്ചിരിക്കുന്നു. ഒരുമാസത്തിനപ്പുറം കാലവർഷം തുടങ്ങുന്നതിന്റെ അടിസ്ഥാനത്തിൽ പണികൾ അതിവേഗം മുന്നോട്ട് പോകുന്നു. വർഷങ്ങളായി വളാഞ്ചേരി നഗരത്തെ അലട്ടിക്കൊണ്ടിരിക്കുന്ന മലിനജലപ്രശ്‌നത്തിന് പരിഹാരംകാണുന്നതിനാണ് നഗരസഭ ഐറിഷ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഈ പദ്ധതി നഗരസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വാഗ്‌ദാനവുമായിരുന്നു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 75 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!