HomeNewsFestivalsവൈക്കത്തൂർ ഉത്സവം നാളെ തുടങ്ങും

വൈക്കത്തൂർ ഉത്സവം നാളെ തുടങ്ങും

vaikathoor-temple

വൈക്കത്തൂർ ഉത്സവം നാളെ തുടങ്ങും

വളാഞ്ചേരി : വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം ചൊവ്വാഴ്ച തുടങ്ങും. ശുദ്ധിക്രിയകൾ തിങ്കളാഴ്ച വൈകുന്നേരം ആറിന് തുടങ്ങും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമവും സന്ധ്യക്ക് നിറമാല, വിളക്കാചാരം തുടങ്ങിയ ചടങ്ങുകളും നടക്കും. ചൊവ്വാഴ്ച വൈകുന്നേരമാണ് കൊടിയേറ്റ്. ദിവസവും രാത്രി കലാ-സാംസ്കാരിക പരിപാടികളുമുണ്ട്. ആദ്യദിവസം സ്റ്റേജിൽ സംഗീതയുഗ്മകമാണ്. ബുധനാഴ്ച നളചരിതം കഥകളി. വെള്ളിയാഴ്ചയാണ് ഉത്സവബലി. നിറപറ സമർപ്പണത്തിനും സൗകര്യമുണ്ടാകും.
vaikathoor-mahadeva-temple
ശനിയാഴ്ച രാവിലെ എട്ടിന് നാഗപൂജയും വൈകുന്നേരം പള്ളിവേട്ട എഴുന്നള്ളിപ്പ്, സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ മേളം എന്നിവയുമുണ്ടാകും. പ്രതിഷ്ഠാദിനമായ ഞായറാഴ്ചയാണ് ഉത്സവം സമാപിക്കുന്നത്. വൈകുന്നേരം ആറാട്ടും തുടർന്ന് ആറാട്ടെഴുന്നള്ളിപ്പുമുണ്ടാകും. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് സ്റ്റേജിൽ നടക്കുന്ന ജ്യോതിഷസദസ്സിനുശേഷം ശുകപുരം ദിലീപ് തായമ്പക അവതരിപ്പിക്കും. ശനിയാഴ്ച രാത്രി ഏഴിന് പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ അനുസ്മരണത്തിൽ സ്മാരകമുദ്രാ സമർപ്പണം നടക്കും.സിനിമാസംവിധായകൻ ഡോ. സത്യനാരായണനുണ്ണി അനുസ്മരണപ്രഭാഷണം നിർവഹിക്കും. തുടർന്ന് കലാമണ്ഡലം അരുണ. ആർ മാരാർ നൃത്തസന്ധ്യ അവതരിപ്പിക്കും. എട്ടിന് ആറാട്ട് മേളം.
vaikathoor-temple
ക്ഷേത്രചടങ്ങുകൾക്ക് തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരി കാർമികത്വം വഹിക്കും. മേൽശാന്തിമാരായ മുണ്ടക്കിഴി കാലടി നാരായണൻ നമ്പൂതിരി, കീഴ്മന രാജേഷ് എമ്പ്രാന്തിരി, ചെറുശ്ശേരി ഗൗതം നമ്പൂതിരി എന്നിവർ സഹായികളാവും. കോവിഡിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് ഉത്സവം ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഊന്നൽ നൽകി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്നും സംഘാടകർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!