HomeNewsLaw & Orderനഗരസഭാ ഷോപ്പിങ്ങ് കോംപ്ലക്സിൽ വാടക കുടിശ്ശിക വരുത്തിയവരെ ഒഴിപ്പിച്ചു

നഗരസഭാ ഷോപ്പിങ്ങ് കോംപ്ലക്സിൽ വാടക കുടിശ്ശിക വരുത്തിയവരെ ഒഴിപ്പിച്ചു

seals-shop

നഗരസഭാ ഷോപ്പിങ്ങ് കോംപ്ലക്സിൽ വാടക കുടിശ്ശിക വരുത്തിയവരെ ഒഴിപ്പിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ ഉടമസ്ഥതയിൽ മാർക്കറ്റിന് സമീപം സ്ഥിതി ചെയ്യുന്ന ഷോപ്പിങ്ങ് കോം‌പ്ലക്സ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപങ്ങളിൽ മുറി വാ‍ടക അടക്കുന്നതിൽ വീഴ്ച വരുത്തിയ കച്ചവടക്കാരെ ഒഴിപ്പിച്ചു.

ഇന്ന് രാവിലെ 10;30 ഓടെയാണ് കടക്കാരെ ഒഴിപിച്ചത്. F-8, G-35, F-7 എന്നീ പീടികമുറികളിൽ വാടകയ്ക്കെടുത്ത അബ്ദുൾ റഷീദ്, വി.പി അയ്യപ്പൻ, കെ.സി ഷാഹിദ് എന്നിവരുടെ കടകളാണ് ഒഴിപ്പിച്ചത്. ഷോപ്പിങ്ങ് കോം‌പ്ലക്സിൽ പ്രവർത്തിക്കുന്ന മിക്ക പീടികമുറികളും വാടകയ്ക്കെടുത്തവർ മേൽ‌വാടകയ്ക്ക് മറിച്ച്കൊടുക്കുകയായിരുന്നു. ഇത്തരത്തിൽ കൊടുക്കുന്നവർ നഗരസഭയ്ക്ക് അടവാക്കേണ്ട തുകയിൽ വീഴ്ചവരുത്തിയതാണ് നടത്തിപ്പുകാർക്ക് വിനയായത്.seals-shop

പൂട്ടി സീൽ വച്ച കടകൾ കുടിശ്ശികകൾ അടച്ച തീർപ്പാക്കുന്ന മുറക്ക് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകുമെന്ന് ബന്ധപ്പെട്ട അധികാരികൾ പറഞ്ഞു. രാവിലെ 10:30ന് ആരംഭിച്ച നടപടികൾ ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്നു. റവന്യൂ ഇൻസ്പെക്ടർ മിനി ആന്റണി, സെക്ഷൺ ക്ലർക്ക് സജീവ്, സൂപ്രണ്ട് എസ് സുനിൽ‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ നടന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!