HomeNewsGeneralഖാദി സന്ദേശം ഏറ്റെടുത്ത് കരിപ്പോൾ ജി.എം.എച്ച്.എസിലെ അധ്യാപകർ

ഖാദി സന്ദേശം ഏറ്റെടുത്ത് കരിപ്പോൾ ജി.എം.എച്ച്.എസിലെ അധ്യാപകർ

khadi-karippol-gmhs

ഖാദി സന്ദേശം ഏറ്റെടുത്ത് കരിപ്പോൾ ജി.എം.എച്ച്.എസിലെ അധ്യാപകർ

ആതവനാട്: സർക്കാർ ജീവനക്കാർ ബുധനാഴ്ചകളിൽ ഖാദി വസ്ത്രം ധരിച്ച് വരണമെന്ന സർക്കാർ നിർദേശത്തേ തുടർന്ന് കരിപ്പോൾ ജി.എം.എച്ച്.എസിലെ അധ്യാപകരും ജീവനക്കാരും ആഴ്ചയിൽ ഒരു ദിവസം ജീവനക്കാർക്ക് ഖാദി യൂണിഫോം ഏർപ്പെടുത്തി. സ്റ്റാഫ് കൗൺസിലിൽ എല്ലാവരും അംഗീകരിച്ചതോടെ വളാഞ്ചേരി സ്റ്റോറിൻ്റെ സഹകരണത്തോടെ നാൽപ്പതോളം സ്ഥിരം ജീവനക്കാരും ഒരേ പോലുള്ള ഖാദി തുണി യൂണിഫോം എന്ന നിലക്ക് വാങ്ങുകയായിരുന്നൂ. ഖാദി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ ഒരു നീക്കത്തിന് എല്ലാ അംഗങ്ങളുടെയും പിന്തുണ സ്റ്റാഫ് മീറ്റിംഗിൽ ലഭിച്ചു. പ്രധാനാധ്യാപിക സുലൈഖ കാരയ്ക്കൽ അടക്കമുള്ള അധ്യാപകരും ഓഫീസ് സ്റ്റാഫും ഇതിൽ പങ്കാളികളായി. ഈ പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ പൂർണ്ണമായും ഖാദി ധരിച്ച് വരികയും ചെയ്തിരുന്ന അധ്യാപകരായ രാജീവ്, ഉമ്മർ, മേബി സ്റ്റാൻലി എന്നിവരുടെ നേതൃത്വം ഈ ഒരു പ്രവർത്തനത്തിന് ഊർജ്ജം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!