HomeNewsAgricultureരണ്ടരയേക്കർ തരിശുഭൂമിയിൽ കൃഷിയിറക്കി വിദ്യാർഥികൾ

രണ്ടരയേക്കർ തരിശുഭൂമിയിൽ കൃഷിയിറക്കി വിദ്യാർഥികൾ

tavanur-kmhss

രണ്ടരയേക്കർ തരിശുഭൂമിയിൽ കൃഷിയിറക്കി വിദ്യാർഥികൾ

തവനൂർ ∙ തരിശുകിടന്ന രണ്ടരയേക്കർ ഭൂമിയിൽ കേളപ്പൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ നെൽക്കൃഷി. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തരിശ് ഭൂമി കൃഷി വികസന പദ്ധതിയുടെ ഭാഗമായാണ് വൊക്കേഷനൽ വിഭാഗം വിദ്യാർഥികൾ വയലിലേക്ക് ഇറങ്ങിയത്. കൃഷിഭവന് പുറമേ കൃഷിക്കാവശ്യമായ സാങ്കേതിക സഹായങ്ങളും യന്ത്രങ്ങളും നൽകുന്നത് തവനൂർ കാർഷിക എൻജിനീയറിങ് കോളജാണ്.
tavanur kmvhss
യന്ത്രം ഉപയോഗിച്ചുള്ള ഞാറ് നടീലിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി നിർവഹിച്ചു. തവനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അബ്ദുൽ നാസർ ആധ്യക്ഷ്യം വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ‍‍ഡോ. സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം എ.ടി.സജിത, കാർഷിക കോളജ് ഡീൻ ഡോ. കെ.പി.സത്യൻ, അസൈനാർ ഹാജി എന്നിവർ പ്രസംഗിച്ചു.‍


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!