HomeNewsEducation‘പടവുകൾ’ കയറാൻ വിദ്യാർത്ഥികൾക്ക്സഹായകമായി എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതി; കേന്ദ്ര സർവ്വകലാശാലകളെക്കുറിച്ച് കോട്ടക്കൽ മണ്ഡലത്തിൽ സംഘടിപ്പിച്ച ഓറിയന്റേഷൻ പ്രോഗ്രാം ശ്രദ്ധേയമായി

‘പടവുകൾ’ കയറാൻ വിദ്യാർത്ഥികൾക്ക്സഹായകമായി എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതി; കേന്ദ്ര സർവ്വകലാശാലകളെക്കുറിച്ച് കോട്ടക്കൽ മണ്ഡലത്തിൽ സംഘടിപ്പിച്ച ഓറിയന്റേഷൻ പ്രോഗ്രാം ശ്രദ്ധേയമായി

‘പടവുകൾ’ കയറാൻ വിദ്യാർത്ഥികൾക്ക്സഹായകമായി എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതി; കേന്ദ്ര സർവ്വകലാശാലകളെക്കുറിച്ച് കോട്ടക്കൽ മണ്ഡലത്തിൽ സംഘടിപ്പിച്ച ഓറിയന്റേഷൻ പ്രോഗ്രാം ശ്രദ്ധേയമായി

വളാഞ്ചേരി:ഉന്നത വിദ്യാഭ്യാസ രംഗത്തെ ‘പടവുകൾ ‘ കയറാൻ വിദ്യാർത്ഥികൾക്ക് സഹായകരമായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടക്കൽ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന
വിദ്യാഭ്യാസ പദ്ധതി ‘സ്റ്റപ്സ്’ ശ്രദ്ധേയമാകുന്നു.
പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് കേന്ദ്ര സർവകലാശാലകളെ പരിചയപ്പെടുത്തുന്നതിനുള്ള ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. രാവിലെ മുതൽ ഉച്ച വരെ നീണ്ട പരിശീലന പരിപാടിയിൽ അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
കേന്ദ്ര സർവകലാശാലകൾ നൽകുന്ന അവസരങ്ങൾ, അഡ്മിഷൻ പ്രക്രിയയിൽ വന്ന പുതിയ മാറ്റങ്ങൾ എന്നിവയെക്കുറിച്ച് അറിയാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കിയാണ് പരിശീലന പരിപാടി സമാപിച്ചത്. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, ദില്ലി യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്‌ലാമിയ, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, ടാറ്റ ഇൻസ്ടിട്യൂറ്റ് ഫോർ സോഷ്യൽ സയൻസ്, മൗലാനാ ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി, ഇഫ്‌ലു തുടങ്ങിയ ഇന്ത്യയിലെ മികച്ച കേന്ദ്ര സർവകലാശാലകളെക്കുറിച്ച് പരിചയപ്പെടുത്തൽ, സെൻട്രൽ യൂണിവേഴ്സിറ്റി പഠനം സംബന്ധമായ സംശയങ്ങളും സാധ്യതകളും ചർച്ച എന്നിവയും നടന്നു. വളാഞ്ചേരി-കാവുംപുറം
സാഗർ ഓഡിറ്റോറയത്തിൽ നടന്ന പരിപാടി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ മുഖ്യപ്രഭാഷണം നടത്തി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷബീർ , പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മാനുപ്പ മാസ്റ്റർ, (ഇരിമ്പിളിയം), ടി.പി സജ്ന ടീച്ചർ (മാറാക്കര)
ഹസീന ഇബ്രാഹീം (എടയൂർ), ജസീന മജീദ് (പൊന്മള), കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി സിദ്ദീഖ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ മുജീബ് വാലാസി, എൻ മുഹമ്മദ്, നജ്മത്ത് പാമ്പലത്ത്, വി മധുസൂദനൻ, ടി.കെ ആബിദലി, സലാം വളാഞ്ചേരി, കെ.കെ. നാസർ, ജനപ്രതിനിധികളായ റൂബി ഖാലിദ്, ഒ.കെ. സുബൈർ, ഒളകര കുഞ്ഞി മുഹമ്മദ്, ഒ.പി.കുഞ്ഞി മുഹമ്മദ്, ജാഫർ പുതുക്കിടി, സദാനന്ദൻ കോട്ടീരി,
ബദരിയ്യ മുനീർ, ആബിദ മൻസൂർ, ഈസ നമ്പ്രത്ത്, ഉണ്ണികൃഷ്ണൻ, എ.പി ജാഫറലി, സുബൈർ പള്ളിക്കര,
വി.പി.അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. കരിയർ കൗൺസിലർ റിയാസ് റൂമി,
കെ.വി മുഹമ്മദ് യാസീൻ, സഫ് വാൻ (ഇഫ്‌ലു, ഹൈദരാബാദ്) അബ്ദുൽ വാസിഹ് (അലിഗർ മുസ്‌ലിം യൂണിവേഴ്സിറ്റി) മുഹമ്മദ് അസ്‌ലഹ് (ഡൽഹി യൂണിവേഴ്സിറ്റി) , അഹമ്മദ് അംജദ് , റൈഷിൻ (പോണ്ടിച്ചേരി യൂണിവേഴ്സിറ്റി) മുബശീർ (എ.പി.യു ബാംഗ്ലൂർ) എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു. സംശയ നിവാരണത്തിനായുള്ള ചോദ്യോത്തര വേളയും നടന്നു.
‘സ്‌റ്റ്‌പ്സ്’ വിദ്യാഭ്യാസ സമിതി അംഗങ്ങളായ കെ.എസ്.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എം.അഹമ്മദ്, പി. അബൂബക്കർ, കെ.മുഹമ്മദ് മുസ്തഫ, ടി.പി. സുൽഫിക്കർ, പി. സാജിദ്, ഡോ. ഷാഹുൽ ഹമീദ് എം.പി, സി.അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!