HomeNewsEducationകാലിക്കറ്റ് സർവകലാശാല: ബിരുദ ഏകജാലകം മേയ് 15ന് തുറക്കും

കാലിക്കറ്റ് സർവകലാശാല: ബിരുദ ഏകജാലകം മേയ് 15ന് തുറക്കും

Calicut-University

കാലിക്കറ്റ് സർവകലാശാല: ബിരുദ ഏകജാലകം മേയ് 15ന് തുറക്കും

തേഞ്ഞിപ്പലം: പ്ലസ്‌ ടു ഫലം ഉടൻ വരുമെന്ന പ്രതീക്ഷയിൽ കാലിക്കറ്റ് സർവകലാശാല ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിഎ അഫ്സലുൽ ഉലമ തുടങ്ങിയ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഏകജാലകം അടുത്ത മാസം 15ന് ‘തുറക്കുന്നു’. ഓൺലൈൻ ആയി ഫീസ് അടയ്ക്കാനും അപേക്ഷാ സമർപ്പണത്തിനും 15 ദിവസത്തെ സമയം നൽകും.Calicut-University
മൂന്ന് അലോട്മെന്റുകൾ ഉണ്ടാകും. ശേഷം ക്ലാസുകൾ തുടങ്ങാമെന്നാണ് സർക്കാർ നിർദേശം. ഇതനുസരിച്ച് ജൂൺ 28ന് ക്ലാസുകൾ തുടങ്ങും. പിന്നെയും സീറ്റുകൾ കാലിയായാൽ അഡീഷനൽ അലോട്മെന്റ് വഴി നികത്തും. ഏകജാലക സംവിധാനം കുറ്റമറ്റതാക്കാൻ ഇക്കുറി പുതിയ സോഫ്റ്റ്‍വെയർ വികസിപ്പിച്ചത് ഉപയോഗിക്കും. പ്രോഗ്രാമർമാരുടെ ഒഴിവ് നികത്താൻ നാലുപേരെക്കൂടി നിയമിക്കാൻ അഭിമുഖം നടത്തിയതായും അധികൃതർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!