HomeNewsDevelopmentsമാറാക്കരയിൽ വൈദ്യുതി ശ്മശാനം നിർമിക്കാൻ പദ്ധതി

മാറാക്കരയിൽ വൈദ്യുതി ശ്മശാനം നിർമിക്കാൻ പദ്ധതി

crematorium

മാറാക്കരയിൽ വൈദ്യുതി ശ്മശാനം നിർമിക്കാൻ പദ്ധതി

മാറാക്കര: മാറാക്കര പഞ്ചായത്തിലെ മുഴങ്ങാണിയിൽ വൈദ്യുതി ശ്മശാനം നിർമിക്കാൻ പദ്ധതി. പഞ്ചായത്ത് ആറു ലക്ഷം രൂപ കെട്ടിടനിർമാണത്തിനും മറ്റും നീക്കിവച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എ.പി.മൊയ്തീൻകുട്ടി അറിയിച്ചു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അര ഏക്കർ സ്ഥലത്താണ് ശ്മശാനം ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. ചുറ്റുമതിലിന്റെ നിർമാണം നേരത്തേ നടത്തിയിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡ്, അനർട്ട് എന്നിവരുടെ അനുമതി ലഭിച്ചാൽ ശ്മശാനം ആരംഭിക്കാനാകുമെന്ന് പ്രസിഡന്റ് പറഞ്ഞു. അതേസമയം, മലിനീകരണ നിയന്ത്രണ ബോർ‌ഡിൽ അപേക്ഷ നൽകണമെങ്കിൽ വസ്തുവിന്റെ നികുതി രസീത് ആവശ്യമാണ്.
സ്ഥലത്തിന്റെ പോക്കുവരവ് നടത്തിവേണം നികുതി അടയ്ക്കാൻ. വില്ലേജ് ഓഫിസിൽനിന്ന് അതിന്റെ തുടർനടപടിയുണ്ടായിട്ടില്ല. നികുതി അടച്ചാൽ മാത്രമേ ഭൂമിയിൽ കെട്ടിടം നിർമിക്കാനും മറ്റും സാധിക്കുകയുള്ളൂ. വിഷയം കഴിഞ്ഞ പഞ്ചായത്ത് ബോർഡ് യോഗത്തിൽ ചർച്ച ചെയ്തു. വൈദ്യുതി ശ്മശാനം വന്നാൽ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും നിർധനരായ കുടുംബങ്ങൾക്ക് ഏറെ ഗുണകരമാകും. ഭൂമിയില്ലാത്തതിനാൽ മൃതദേഹം മറവുചെയ്യാൻ കഴിയാത്തതിനാൽ ഒട്ടേറെ കുടുംബങ്ങൾ പ്രയാസത്തിലാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!