HomeNewsAgricultureവളാഞ്ചേരി കാട്ടിപ്പരുത്തി കറ്റട്ടിയൂർ ശിവക്ഷേത്രഭൂമിയിൽ ഞാറുനടീൽ തുടങ്ങി

വളാഞ്ചേരി കാട്ടിപ്പരുത്തി കറ്റട്ടിയൂർ ശിവക്ഷേത്രഭൂമിയിൽ ഞാറുനടീൽ തുടങ്ങി

kattattiyoor-paddy

വളാഞ്ചേരി കാട്ടിപ്പരുത്തി കറ്റട്ടിയൂർ ശിവക്ഷേത്രഭൂമിയിൽ ഞാറുനടീൽ തുടങ്ങി

വളാഞ്ചേരി : കാട്ടിപ്പരുത്തി പാടശേഖരത്തുനിന്ന് ഇനി ‘പൊന്മണി’യുടെ സ്വർണക്കതിരുകൾ കൊയ്തെടുക്കും. അതിനായി ഞാറുപറിയും നടീലും തുടങ്ങി. കാട്ടിപ്പരുത്തി കറ്റട്ടിയൂർ ശിവക്ഷേത്രത്തിന്റെ മൂന്നേക്കറോളം വരുന്ന ഭൂമിയിലാണ് ഞാറുനടീൽ പുരോഗമിക്കുന്നത്. കാട്ടിപ്പരുത്തിയിലെ തോരക്കാട്ട് മഠത്തിൽ രാജഗോപാലനാണ് കൃഷിഭൂമി പാട്ടത്തിനെടുത്ത് നെൽക്കൃഷിയിറക്കുന്നത്. നൂറ്ററുപത് ദിവസത്തെ മൂപ്പാണ് പൊന്മണിക്കെന്നും വിത്ത് ചിന്നി ഞാറു നടുന്നതിനിടയ്ക്കുള്ള നാൽപ്പത് ദിവസം കഴിഞ്ഞെന്നും ടി.എം. രാജഗോപാലൻ പറഞ്ഞു. ഇനി 120-ാം ദിവസം കൊയ്ത്തും മെതിയുമാണ്.
kattattiyoor-paddy
നാട്ടുകാരായ ദേവകി, കുറുമ്പ, കാളി, അമ്മിണി, ഇമ്മിണി, ജലജ, സിന്ധു എന്നീ പാരമ്പര്യ കൃഷിപ്പണിക്കാരാണ് ഞാറ് നടുന്നത്. കാരി, ബാബു, താമി എന്നിവർ ഞാറ് പറിച്ച് നടുന്നവർക്കായി എത്തിച്ചുകൊടുക്കുന്നു. തിങ്കളാഴ്ചയോടെ നടീൽ പൂർത്തിയാകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!