HomeNewsGeneralപുതിയ റേഷൻ കാർഡിന് ഇപ്പോൾ അപേക്ഷിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പുതിയ റേഷൻ കാർഡിന് ഇപ്പോൾ അപേക്ഷിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ration-card

പുതിയ റേഷൻ കാർഡിന് ഇപ്പോൾ അപേക്ഷിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ജൂൺ 25-ാം തീയ്യതി മുതൽ റേഷൻ കാർഡുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കാൻ നടപടികൾ ആയിട്ടുണ്ട്.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്
ഓരോ ആവശ്യത്തിനും പ്രത്യേകം നിർദ്ദിഷ്ട രൂപത്തിലുള്ള അപേക്ഷാ ഫോറങ്ങൾ ഉപയോഗിക്കണം എന്നുള്ളതാണ്. അവ അക്ഷയ സെൻറർ മുഖേന ലഭിക്കുന്നതാണ്. നമുക്ക് സ്വന്തമായിdownload ചെയ്ത് എടുക്കുകയും ആവാം.
ration-card
വിവിധ അപേക്ഷാ ഫോമുകൾ ഇവിടെ ഡൌൺ‌ലോഡ് ചെയ്യാം
1 റേഷന്‍ കാര്‍ഡില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷാ ഫോറം copy this link >>> https://bit.ly/2lu5PHd
2 റേഷന്‍ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അപേക്ഷാ ഫോറം copy this link >>> https://bit.ly/2tD3spk
3 ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോറം copy this link >>> https://bit.ly/2MmHs9B
4 പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോറം copy this link >>> https://bit.ly/2K5GUIQ
5 നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോറം copy this link >>> https://bit.ly/2lvEaWr
6 നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോറം copy this link >>> https://bit.ly/2KjF3PU
7 റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള അപേക്ഷാ ഫോറം copy this link >>> https://bit.ly/2K5HjLm
8 റേഷന്‍ കാര്‍ഡ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള അപേക്ഷാ ഫോറം copy this link >>> https://bit.ly/2MVmmjW
9 റേഷന്‍ കാര്‍ഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷാ ഫോറം copy this link >>> https://bit.ly/2Imv5ba
10 റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷാ ഫോറം copy this link >>> https://bit.ly/2KhSKvx
ration-card
അപേക്ഷ സമർപ്പിക്കേണ്ട നടപടിക്രമം താഴെ:
1) പുതിയ റേഷൻ കാർഡ്:
-തറവാട്ടുവീട്ടിലെ കാർഡിൽ പേര് ഉൾപ്പെടുകയും ഇപ്പോൾ മാറിത്താമസിക്കുകയും ചെയ്തവർക്ക് റേഷൻ കാർഡ് എടുക്കാൻ പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിൽ നിന്നും അനുവദിച്ച താമസ സാക്ഷ്യപത്രവും (Residential certificate) വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച വരുമാന സർട്ടിഫിക്കറ്റും വേണം.
-നിലവിൽ അപേക്ഷരുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡിന്റെ കോപ്പിയും ഉടമയുടെ സമ്മതപത്രവും ഹാജരാക്കണം.
-കാർഡിൽ ഇല്ലാത്ത 12 വയസ്സിന് താഴേയുള്ള കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ് വേണം.
-കാർഡിൽ ഉൾപ്പെടേണ്ടവരിൽ ഒരാൾ താലൂക്കിന് പുറത്തുള്ള റേഷൻ കാർഡിൽ ആണെങ്കിൽ ടി പേര് പ്രസ്തുത താലൂക്കിൽ നിന്ന് കുറവു ചെയ്ത റിഡക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
-ഒരു റേഷൻ കാർഡിലും ഇല്ലാത്ത ഒരാളുടെ പേര് പുതിയ കാർഡിൽ ചേർക്കാൻ ബന്ധപ്പെട്ട MLA യുടെ സാക്ഷ്യപത്രം ഹാജരാക്കണം.
-പുതിയ കാർഡിൽ ഉൾപ്പെടുന്ന എല്ലാവരുടേയും ആധാറിന്റെ പകർപ്പ് അപേക്ഷയോടൊപ്പം വെയക്കണം.
പുതിയ കാർഡിന്റെ കാർഡുടമയുടെ ഒരു ഫോട്ടോ റേഷൻ കാർഡിനുള്ള അപേക്ഷയുടെ നിർദ്ദിഷ്ട സ്ഥാനത്ത് പതിക്കുകയും ഒരു ഫോട്ടോ അപേക്ഷയോടൊപ്പം നൽകുകയും വേണം.
NB : വാടകയ്ക്ക് താമസിക്കുന്ന ആളുകളും മുകളിൽപ്പറഞ്ഞ മുഴുവൻ രേഖകളും ഹാജരാക്കണം. ഇക്കൂട്ടർക്ക് താമസ സർട്ടിഫിക്കറ്റ് ലഭിക്കാൻ വാടകക്കരാറിന്റെ പകർപ്പും കെട്ടിടം ഉടമയുടെ സമ്മതപത്രവും സഹിതം ബന്ധപ്പെട്ട പഞ്ചായത്ത് / മുനിസിപ്പൽ സെക്രട്ടറിക്ക് അപേക്ഷ നൽകിയാൽ മതി.
2) നിലവിലുള്ള റേഷൻ കാർഡിൽ ഒരു പുതിയ അംഗത്തെചേർക്കാൻ:
-12 വയസ്സിനു താഴെയുള്ള കുട്ടികളുടെ പേര് ചേർക്കാൻ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
-സ്വന്തം താലൂക്കിൽ പെട്ട ഒരു കാർഡിൽ നിന്ന് ഒരു വ്യക്തിയുടെ പേര് കുറവു ചെയ്ത് നമ്മുടെ കാർഡിൽ ചേർക്കാൻ ബന്ധപ്പെട്ട കാർഡിന്റെ പകർപ്പും കാർഡുടമയുടെ സമ്മതപത്രവും.
-മറ്റൊരു താലൂക്കിലെ കാർഡിൽ ഉൾപ്പെട്ട ഒരാളുടെ പേര് അവിടെ നിന്ന് കുറവു ചെയ്ത് റിഡക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
-ഒരു കാർഡിലും പേരിലല്ലാത്തവർ MLA യുടെ സാക്ഷ്യപത്രം ഹാജരാക്കണം.
3) റേഷൻ കാർഡിൽ തിരുത്തൽ വരുത്തുന്നതിനു്:
-ഏതിലാണോ തിരുത്ത് വേണ്ടത് അതുമായി ബന്ധപ്പെട്ട രേഖകൾ അപേക്ഷയോടൊപ്പം ഹാജരാക്കണം.
ഉദാ:-
പേര് – One and Same certificate from Village officer.
വരുമാനം – Income certificate
വീട്ടു പേര് – വില്ലേജ് ഓഫീസറിൽ നിന്നുള്ള സർട്ടിഫിക്കറ്റ്.
വാർഡ് / വീട്ടുനമ്പർ – പഞ്ചായത്ത് / മുനിസിപ്പൽ സർട്ടിഫിക്കറ്റ്
4) ഡ്യൂപ്ലിക്കേറ്റ് കാർഡ് ലഭിക്കാൻ:
-ഡ്യൂപ്ലിക്കേറ്റ് കാർഡിനുള്ള അപേക്ഷയിൽ 10/- രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച് പൂരിപ്പിച്ച് കാർഡുടമയും റേഷൻ കട ലൈസൻസിയും ഒപ്പിട്ട് സമർപ്പിക്കുക.
ration-card
5) നമ്മുടെ കാർഡിൽ ഉൾപ്പെട്ട ഒരംഗത്തെ മറ്റൊരു താലൂക്കിലേക്ക്/സംസ്ഥാനത്തേക്ക് മാറ്റാൻ:
-ഏത് അംഗത്തെ ഏത് താലൂക്കിലേക്ക് / സംസ്ഥാനത്തേക്ക് മാറ്റണമെന്ന് വ്യക്തമാക്കുന്ന നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയും റേഷൻ കാർഡിന്റെ പകർപ്പും.
6) ഒരു കാർഡ് നിലവിലുള്ള താലൂക്കിൽ നിന്ന് റദ്ദുചെയ്ത് മറ്റൊരു താലൂക്കിലേക്കോ സംസ്ഥാനത്തേക്കോ സറണ്ടർ സർട്ടിഫിക്കറ്റ് കിട്ടാൻ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും റേഷൻ കാർഡ് ഒറിജിനലും ഹാജരാക്കണം.
7 ) കാർഡിൽ ഉൾപ്പെട്ട അംഗത്തിന്റെ NRK പദവി ഒഴിവാക്കാൻ:
-റേഷൻ കാർഡുടമയുടെ അപേക്ഷയും NRK ബാധകമായ ആളിന്റെ പാസ്പോർട്ടിന്റെ പകർപ്പും വേണം. ബന്ധപ്പെട്ട ആൾ ഒറിജിനൽ പാസ്പോർട്ടുമായി ഹാജരാകുകയും വേണം.
8 ) പഴയ കാർഡിൽ പേര് ഉണ്ടാവുകയും പുതിയ കാർഡിൽ പേര് ഇല്ലാതിരിക്കുകയും ചെയ്ത ആളിന് Non Inclusion certificate കിട്ടാൻ രണ്ടു കാർഡുകളുടെ പകർപ്പും നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറവും ഹാജരാക്കണം.
9 ) നിലവിലുണ്ടായിരുന്ന കാർഡ് ബന്ധപ്പെട്ട താലൂക്കിൽ പുതുക്കാത്തവർക്ക് മറ്റൊരു താലൂക്കിൽ കാർഡ് പുതുക്കിയെടുക്കാൻ
Non Renewal certificate ലഭിക്കാൻ ബന്ധപ്പെട്ട കാർഡും (ഒറിജിനൽ) അപേക്ഷയും ഹാജരാക്കണം.
മേൽ വിവരിച്ചതിൽ കൂടുതലായി വിവരങ്ങൾ ലഭിക്കുന്നതിന് അതത് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ നിങ്ങളുടെ റേഷൻ കാർഡിന്റെ പിൻപേജിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ration-card
കാർഡ് അപേക്ഷ സ്വീകരിക്കുന്ന കേന്ദ്രങ്ങൾ
പുതിയത് റേഷൻ കാർഡ് എടുക്കുന്നതിനടക്കം സംബന്ധിച്ച വിവിധ അപേക്ഷകൾ ജില്ലയിൽ 25 മുതൽ സ്വീകരിക്കും. റേഷൻ കാർഡ് തിരുത്തൽ, ഒഴിവാക്കൽ, കൂട്ടിച്ചേർക്കൽ അടക്കമുള്ള എല്ലാ കാര്യങ്ങൾക്കും താലൂക്ക് സപ്ലൈ ഓഫീസുകളിൽ അപേക്ഷ നൽകാം.
പൊന്നാനി താലൂക്ക്
പൊന്നാനി താലൂക്കിൽ റേഷൻ കാർഡ് സംബന്ധമായ അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫീസിൽ സ്വീകരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന തീയതിയും പഞ്ചായത്തുകളുടെ വിവരങ്ങളും. 25, 26 നന്നംമുക്ക്, 27, 28 ആലംങ്കോട്, 29, 30 പെരുമ്പടപ്പ്, ജൂലൈ രണ്ട്, മൂന്ന് വെളിയംങ്കോട്, നാല്, അഞ്ച് മാറഞ്ചേരി, ആറ്, ഏഴ് എടപ്പാൾ, ഒമ്പത്, പത്ത് വട്ടംകുളം, 11, 12 കാലടി, 13, 16 തവനൂർ, 17, 18, 19, 20, 21 പൊന്നാനി നഗരസഭ.
പെരിന്തൽമണ്ണ താലൂക്ക് 
പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസിന്റെ കീഴിലുള്ള പഞ്ചായത്തുകളിൽ അപേക്ഷ സ്വീകരിക്കുന്ന തീയതിയും സ്ഥലവും.
25, 26 പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി (താലൂക്ക് സപ്ലൈ ഓഫീസ് പെരിന്തൽമണ്ണ), 27 പുലാമന്തോൾ പഞ്ചായത്ത് (കൈരളി ഓഡിറ്റോറിയം പുലാമന്തോൾ), 28ന് മങ്കട (മങ്കട പഞ്ചായത്ത് ഹാൾ), 29ന് വെട്ടത്തൂർ (വെട്ടത്തൂർ പഞ്ചായത്ത് ഹാൾ), 30ന് അങ്ങാടിപ്പുറം (അങ്ങാടിപ്പുറം പഞ്ചായത്ത് ഹാൾ), ജൂലൈ രണ്ടിന് മൂർക്കനാട് (കമ്യൂണിറ്റി ഹാൾ, വെങ്ങാട്). മറ്റ് പഞ്ചായത്തുകളുടെ തീയതി പിന്നീട് അറിയിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
തിരൂർ
തിരൂർ നഗരസഭയിലുള്ള അപേക്ഷകൾ 25, 26, 27 തീയതികളിൽ തിരൂർ മുനിസിപ്പൽ സാംസ്‌കാരിക സമുച്ചയത്തിൽ സ്വീകരിക്കും. മറ്റ് പഞ്ചായത്തുകളുടെ തീയതി പിന്നീട് അറിയിക്കും.
തിരൂരങ്ങാടി
പഞ്ചായത്ത്, തിയ്യതി യഥാക്രമം. വള്ളിക്കുന്ന്(ജൂൺ 25), പരപ്പനങ്ങാടി മുനിസിപ്പാലിറ്റി(26), നന്നമ്പ്ര(27), തിരൂരങ്ങാടി മുനിസിപ്പാലിറ്റി(28), മൂന്നിയൂർ(29), എടരിക്കോട്(30), തെന്നല(ജൂലൈ 2), തേഞ്ഞിപ്പലം(3), പെരുവള്ളൂർ(4), എ.ആർ നഗർ(5), കണ്ണമംഗലം(6), ഊരകം(7), വേങ്ങര(9),ഒതുക്കുങ്ങൽ(10), പറപ്പൂർ(11). ഈ ദിവസങ്ങളിൽ നിശ്ചയിച്ച പഞ്ചായത്തിന് പുറത്തുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!