HomeNewsAgricultureവളാഞ്ചേരി നഗരസഭയിൽ “എന്റെ നഗരം എന്റെ പൂന്തോട്ടം” പദ്ധതിക്ക് സ്വാതന്ത്ര്യ ദിനത്തിൽ തുടക്കമാവും

വളാഞ്ചേരി നഗരസഭയിൽ “എന്റെ നഗരം എന്റെ പൂന്തോട്ടം” പദ്ധതിക്ക് സ്വാതന്ത്ര്യ ദിനത്തിൽ തുടക്കമാവും

flower-valanchery

വളാഞ്ചേരി നഗരസഭയിൽ “എന്റെ നഗരം എന്റെ പൂന്തോട്ടം” പദ്ധതിക്ക് സ്വാതന്ത്ര്യ ദിനത്തിൽ തുടക്കമാവും

വളാഞ്ചേരി:മാലിന്യ മുക്ത വളാഞ്ചേരി എന്ന പ്രമേയം ഉയർത്തിപ്പിടിച്ചു കൊണ്ട് നഗര സഭയിലെ ക്ലബ്ബുകൾ, സംഘടനകൾ, കൂട്ടായ്മകൾ എന്നിവരുടെ സഹകരണത്തോടെ “എന്റെ നഗരം എന്റെ പൂന്തോട്ടം” എന്ന ക്യാമ്പയിന് ആഗസ്റ്റ് 15ന് തുടക്കം കുറിക്കാൻ തീരുമാനിച്ചു.ഒരു വർഷം നീണ്ടു നിൽക്കുന്നതാണ് ക്യാമ്പയിൻ. മാലിന്യ സംസ്കരണതോടൊപ്പം നഗരത്തെ സൗന്ദര്യ വൽക്കരിച്ചു വളാഞ്ചേരി നഗരസഭയെ ക്ലീൻ സിറ്റി ആക്കുക എന്നതു കൂടി പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നുണ്ട് .അതിൽ നഗരസഭയോടൊപ്പം യുവജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കികൊണ്ടാണ് പദ്ധതി മുന്നോട്ട് കൊണ്ട് പോകാൻ ഉദ്ദേശിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ പറഞ്ഞു .ഒരു വർഷത്തെ പദ്ധതിയുടെ അവലോകനം നടത്തി മികച്ച ക്ലബ്ബുകൾക്ക് ക്യാഷ് അവാർഡുകൾ നൽകും .
മാലിന്യ മുക്ത വളാഞ്ചേരി ശുചീകരണ പരിപാടിയിൽ പങ്കെടുത്ത ക്ലബ്ബുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മികച്ച മൂന്ന് ക്ലബ്ബുകൾക്ക് ഉപഹാരവും ആഗസ്റ്റ് 17ന് വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വിതരണം ചെയ്യും.
flower-valanchery
മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ വെച്ചു നടന്ന പ്രഖ്യാപന ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ നിർവഹിച്ചു .വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്‌, വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ, സിഎം റിയാസ്, മാരാത്ത് ഇബ്രാഹിം കൗൺസിലർ ഷിഹാബ്‌ പാറക്കൽ സെക്രട്ടറി സീന, യൂത്ത് കോർഡിനേറ്റർ കെ. മഹറൂഫ് വിവിധ ക്ലബ്ബ് ഭാരവാഹികൾ ,സംഘടനാ ഭാരവാഹികൾ ,റെസിഡന്റ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!