HomeNewsMeetingവളാഞ്ചേരി നഗരസഭയെ സമ്പൂർണ ലഹരിമുക്തമാക്കുന്നതിന് കർമപദ്ധതി

വളാഞ്ചേരി നഗരസഭയെ സമ്പൂർണ ലഹരിമുക്തമാക്കുന്നതിന് കർമപദ്ധതി

drug-valanchery-meeting

വളാഞ്ചേരി നഗരസഭയെ സമ്പൂർണ ലഹരിമുക്തമാക്കുന്നതിന് കർമപദ്ധതി

വളാഞ്ചേരി : നഗരസഭയെ സമ്പൂർണ ലഹരിമുക്തമാക്കുന്നതിന് മുനിസിപ്പൽ വിദ്യാഭ്യാസ സമിതി യോഗം കർമപദ്ധതി തയ്യാറാക്കി. ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പയിനാണ് നടപ്പാക്കുക. ഇതിന്റെ പ്രചാരണാർഥം വിദ്യാർഥികൾ, സന്നദ്ധസംഘടനകൾ, കുടുംബശ്രീ, എസ്.പി.സി., സ്‌കൗട്ട്‌സ്, ആരോഗ്യപ്രവർത്തകർ, വ്യാപാരികൾ, ജനപ്രതിനിധികൾ എന്നിവരെ അണിനിരത്തി ജൂലായ് 14-ന് ഉച്ചയ്ക്ക് രണ്ടിന് ബോധവത്കരണ പ്രചാരണഘോഷയാത്രയും പ്രഖ്യാപന സമ്മേളനവും നടത്തും.
drug-valanchery-meeting
തുടർന്ന് സ്‌കൂൾതലത്തിൽ പ്രതിരോധ ഗ്രൂപ്പുകൾ രൂപവൽക്കരിക്കും. പോലീസിന്റെയും എക്‌സൈസിന്റെയും പരിശോധന കർശനമാക്കും. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മുജീബ് വാലാസി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, കൗൺസിലർമാരായ ഫൈസൽ തങ്ങൾ, കെ.വി. ഉണ്ണികൃഷ്ണൻ, വീരാൻകുട്ടി പറശ്ശേരി, സാജിത, പി.ടി.എ. പ്രതിനിധികളായ നസീർ തിരൂർക്കാട്, അബ്ദുസലാം, ബി.ആർ.സി. പരിശീലകൻ കെ.ടി. ജഗദീഷ്, പ്രഥമാധ്യാപകൻ പവിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!