HomeNewsHealthമാറാക്കരയിൽ കോവിഡാനന്തര ചികിത്സയ്ക്കും തുടക്കമിട്ട് ഭരണസമിതി

മാറാക്കരയിൽ കോവിഡാനന്തര ചികിത്സയ്ക്കും തുടക്കമിട്ട് ഭരണസമിതി

marakkara-panchayath

മാറാക്കരയിൽ കോവിഡാനന്തര ചികിത്സയ്ക്കും തുടക്കമിട്ട് ഭരണസമിതി

മാറാക്കര: കോവിഡ് മഹാമാരിക്കെതിരേ കരുതലുമായി വീണ്ടും മാറാക്കര ഗ്രാമപ്പഞ്ചായത്ത്. കോവിഡ് മുക്തി നേടിയിട്ടും ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് കോവിഡാനന്തര ചികിത്സാ പദ്ധതികൂടി ആരംഭിക്കുകയാണ് ഭരണസമിതി. ‘കെയർ മാറാക്കര’പദ്ധതിയിലുൾപ്പെടുത്തിയാണ് പോസ്റ്റ് കോവിഡ് കെയർ ക്ലിനിക്ക് എന്ന പേരിൽ ചികിത്സ നൽകുന്നത്. ആയുർവേദ ഡോക്ടർമാർ, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോ സോഷ്യൽ കൗൺസലർമാർ എന്നിവരടങ്ങുന്ന സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുക. കാടാമ്പുഴയിലുള്ള ആയുർസോൺ ആയുർവേദ ആസ്പത്രിയുമായി സഹകരിച്ചാണ് ചികിത്സാകേന്ദ്രം പ്രവർത്തിക്കുക.
marakkara-panchayath
ക്ലിനിക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി നിർവഹിച്ചു. മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, ജില്ലാ പഞ്ചായത്തംഗം മൂർക്കത്ത് ഹംസ, ഒ.കെ. സുബൈർ, ഒ.പി. കുഞ്ഞിമുഹമ്മദ്, പാമ്പലത്ത് നജ്മത്ത്, ശരീഫ ബഷീർ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!