HomeNewsDisasterPandemicകോവിഡിനെ പിടിച്ചു കെട്ടാൻ കെയർ മാറാക്കര പദ്ധതിയുമായി മാറാക്കര ഗ്രാമപഞ്ചായത്ത്

കോവിഡിനെ പിടിച്ചു കെട്ടാൻ കെയർ മാറാക്കര പദ്ധതിയുമായി മാറാക്കര ഗ്രാമപഞ്ചായത്ത്

care-marakkara-covid

കോവിഡിനെ പിടിച്ചു കെട്ടാൻ കെയർ മാറാക്കര പദ്ധതിയുമായി മാറാക്കര ഗ്രാമപഞ്ചായത്ത്

മാറാക്കര:കോവിഡിനെതിരെ മാറാക്കര ഗ്രാമ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന കെയർ മാറാക്കര പദ്ധതിയുടെ ഭാഗമായുള്ള മൊബൈൽ ക്ലിനിക്കിന് തുടക്കമായി. ഡോക്ടർ, നേഴ്സ്, ഫാർമസിസ്റ്റ്, ആരോഗ്യ പ്രവർത്തകർ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘം പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ എത്തി ക്യാമ്പ് ചെയ്ത് രോഗികളെ പരിശോധിക്കും. രോഗികൾക്ക് വേണ്ട മരുന്നുകൾ മൊബൈൽ ക്ലിനിക്ക് വഴി വിതരണം ചെയ്യും. ട്രിപ്പിൾ ലോക്ക് ഡൌൺ മൂലം ആശുപത്രികളിലേക്ക് പോകാൻ ബുദ്ധിമുട്ടുന്നവർക്ക് വൈദ്യ സഹായം നൽകുക എന്നതാണ് മൊബൈൽ ക്ലിനിക്ക് വഴി ഉദ്ദേശിക്കുന്നത്.
care-marakkara-covid
കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ പദ്ധതി ഉദ്ഘാടനം ചെയ്തു.മാറാക്കര പഞ്ചായത്ത് പ്രസിഡന്റ്‌ ടിപി സജ്‌ന, വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട്,ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒകെ സുബൈർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഒപി കുഞ്ഞിമുഹമ്മദ്, ശരീഫ ബഷീർ, പാമ്പലത്ത് നജ്മത്ത്, ബ്ലോക്ക് മെമ്പർമാരായ പിവി നാസിബുദ്ധീൻ, മൻസൂർ പാലമടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ റഷീദ് പാറമ്മൽ, ജാഫറലി, ആബിദ് കല്ലാർമംഗലം, സുരേഷ് ബാബു, ശ്രീഹരി, അനീസ്, മുബഷിറ അമീർ, സജിത ടീച്ചർ, ടിവി റാബിയ, മെഡിക്കൽ ഓഫീസർ ഗീത, അസിസ്റ്റന്റ് സെക്രട്ടറി സിന്ധു ആർ ദാസ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!