HomeNewsInitiativesCommunity Serviceക്വാറന്റീന് സൗകര്യമൊരുക്കാൻ മുഴുവൻ സ്ഥാപനങ്ങളും വിട്ടു നൽകാൻ മജ്ലിസ്

ക്വാറന്റീന് സൗകര്യമൊരുക്കാൻ മുഴുവൻ സ്ഥാപനങ്ങളും വിട്ടു നൽകാൻ മജ്ലിസ്

majlis-college

ക്വാറന്റീന് സൗകര്യമൊരുക്കാൻ മുഴുവൻ സ്ഥാപനങ്ങളും വിട്ടു നൽകാൻ മജ്ലിസ്

എടയൂർ: കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് ക്വറന്റീൻ സൗകര്യമൊരുക്കാൻ മജ്‌ലിസിന്റെ മുഴുവൻ സ്ഥാപനങ്ങളും വിട്ടുനൽകാൻ തയ്യാറാണെന്ന് മജ്ലിസ് മാനേജ്മെന്റ് അറിയിച്ചു. വളാഞ്ചേരി, പുറമണ്ണൂരിൽ സ്ഥിതി ചെയ്യുന്ന മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ്, പോളിടെക്നിക് കോളേജ്, വാഫി കോളേജ്, ഹയർ സെക്കൻഡറി സ്കൂൾ, പ്രീ പ്രൈമറി ആൻഡ് എൽപി സ്കൂൾ എന്നീ സ്ഥാപനങ്ങളിലായി ഏകദേശം 200 ലധികം ക്ലാസ്മുറികൾ സജ്ജമാണ്. വൈദ്യുതി സൗകര്യവും കൂടാതെ ജനറേറ്റർ, വെള്ള സൗകര്യം എന്നിവയും മജ്ലിസിന്റെ എല്ലാ സ്ഥാപനങ്ങളിലും ലഭ്യമാണ്. മജ്ലിസ് ലേഡീസ് ഹോസ്റ്റലിൽ നാല്പതിലധികം റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. മജ്‌ലിസ് കോളേജ്, മജ്‌ലിസ് പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിലുള്ള മുന്നൂറോളം എൻഎസ്എസ് വളണ്ടിയർമാർ, സേവന സന്നദ്ധരായ അധ്യാപകർ എന്നിവരുടെ സേവനവും, കേന്ദ്ര- സംസ്ഥാന സർക്കാരും, ആരോഗ്യവകുപ്പും നിർദ്ദേശിക്കുന്ന രീതിയിലുള്ള എല്ലാവിധ സൗകര്യങ്ങളും ഇതോടനുബന്ധിച്ച് ഒരുക്കാൻ തയ്യാറാണെന്നും അധികൃതർ അറിയിച്ചു. കൊറോണ പടർന്നുപിടിച്ചതിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിർദ്ദേശപ്രകാരം ഇരുപത്തിനാല് ദിവസത്തിലധികം നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് മലബാറിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സമുച്ചയമായ മജ്‌ലിസിന്റെ വിവിധ സ്ഥാപനങ്ങൾ വിട്ടുനൽകാൻ തയ്യാറാണെന്ന് മാനേജ്മെന്റ് അറിയിച്ചത്.
majlis-college
കൂടാതെ മജ്‌ലിസ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാനായി എല്ലാ സ്ഥാപനങ്ങളിലും ഓൺലൈൻ അധ്യാപനം നടക്കുന്നുണ്ട്. കോളജിൽ സജ്ജീകരിച്ച ഇ- കണ്ടന്റ് സെന്റർ മുഖേനെയാണ് ക്ലാസുകൾ ഏകീകരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പഠന ഭാഗങ്ങൾ വീഡിയോ ക്ലാസുകൾ ആക്കി വിദ്യാർത്ഥികൾക്ക് നൽകുന്ന സംവിധാനമാണ് ഇ -കണ്ടെന്റ് ഡെവലപ്മെന്റ് സെന്റർ. കേരളത്തിലെ അപൂർവം കോളേജുകളിൽ ഉള്ള സംവിധാനമാണ് മജ്‌ലിസ് കോളേജിൽ ഒരുക്കിയിട്ടുള്ളത്. അധ്യയന വർഷം പൂർത്തിയാകുന്നതിന് മുൻപ് സർക്കാർ നിർദേശത്തെ തുടർന്ന് ക്ലാസുകൾ അടക്കേണ്ടി വന്നതിനാലാണ് ഇത്തരത്തിലുള്ള മാർഗങ്ങൾ ആലോചിച്ചത്‌ എന്ന് കോളേജ് അധികൃതർ അറിയിച്ചു. അതി നൂതന സാങ്കേതിക വിദ്യ ഏകോപിപ്പിച്ച് നടപ്പിലാക്കിയ സെന്റർ മറ്റു കോളേജുകൾക്കും മാതൃകയാണ്. അധ്യാപകരോട് സംവദിക്കാനും സംശയ നിവാരണത്തിനും ഓൺലൈൻ സംവിധാനം വളരെ ഉപകാരപ്രദമാണെന്ന് വിദ്യാർഥികളും അഭിപ്രായപ്പെട്ടു. മജ്‌ലിസിന്റെ എല്ലാ സ്ഥാപനങ്ങളിലെ അധ്യാപകരും ഓൺൈനിലൂടെ വിദ്യാർത്ഥികൾക്ക് നിർദേശങ്ങൾ നൽകുന്നുണ്ടെന്നും വകുപ്പ് മേധാവികൾ അവ വിലയിരുത്തുന്നുണ്ട് എന്നും മജ്ലിസ് പ്രസിഡണ്ട് കെ എസ് എ തങ്ങൾ, സെക്രട്ടറി ടി പി ഹംസ ഹാജി, ചെയർമാൻ സലീം കുരുവമ്പലം, വിവിധ സ്ഥാപന മേധാവികൾ എന്നിവർ സംയുക്ത വാർത്താകുറിപ്പിൽ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!