HomeNewsMeetingവളാഞ്ചേരി നഗരസഭ പി.എം.എ.വൈ-ലൈഫ്-ഇ.പി.ഐപി 8,9 ഡി.പി.ആറുകളിൽ ഉൾപെട്ട കുടുംബങ്ങളുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭ പി.എം.എ.വൈ-ലൈഫ്-ഇ.പി.ഐപി 8,9 ഡി.പി.ആറുകളിൽ ഉൾപെട്ട കുടുംബങ്ങളുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

life-meetup-2023-valanchery

വളാഞ്ചേരി നഗരസഭ പി.എം.എ.വൈ-ലൈഫ്-ഇ.പി.ഐപി 8,9 ഡി.പി.ആറുകളിൽ ഉൾപെട്ട കുടുംബങ്ങളുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ സമ്പൂർണ പാർപ്പിടം പദ്ധതി പി.എം.എ.വൈ-ലൈഫ്-ഇ.പി.ഐപി 8th,9th ഡി.പി.ആറുകളിൽ ഉൾപെട്ട കുടുംബങ്ങളുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് സ്വാഗതം പറഞ്ഞു.രണ്ട് ഡി.പി.ആറുകളിലുമായി 85 പേരാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.ലിസ്റ്റിൽ ഉൾപ്പെട്ടവർ എത്രയും പെട്ടന്ന് രേഖകൾ സമർപ്പിച്ച് ഈ മാസം 29 നുള്ളിൽ പെർമിറ്റ് എടുത്ത് വീട് പണി തുടങ്ങാനും,കരാർ വെക്കാനും സംഗമത്തിൽ തീരുമാനിച്ചു.6,7 ഡി.പി. ആറിൽ ഉൾപ്പെട്ട 188 ഗുണഭോക്താക്കളിൽ ഇതുവരേയും കരാറിൽ ഏർപ്പെടാത്ത 44 പേരെയും സംഗമത്തിൽ വിളിക്കുകയും എത്രയും പെട്ടന്ന് കരാർ വെച്ച് വീട് പണി തുടങ്ങാനും അല്ലാത്തപക്ഷം ലൈഫ് മിഷന് അറിയിപ്പ് നൽകുന്ന പക്ഷം ലിസ്റ്റിൽ നിന്ന് പുറത്താകുന്നതുമാണ് നിർദേഷം നൽകുകയും ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർ മാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,ഷിഹാബ് പാറക്കൽ,ഹസീന വട്ടോളി,കെ.വി ഷൈലജ,സദാനന്ദൻ കോട്ടീരി,ഉമ്മുഹബീബ,സാജിത ടീച്ചർ,ഷൈലജ പി.പി,കെ.പി അബ്ബാസ്,നൗഷാദ് നാലകത്ത്,നഗരസഭ സെക്രട്ടറി എച്ച്.സീന,നിർവഹന ഉദ്യോഗസ്ഥ പത്മിനി,രേഷ്മ,ഷാജി,എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!