HomeNewsInitiativesപെരിന്തൽമണ്ണ-പൊന്നാനി റൂട്ടിൽ കെഎസ്ആർടിസി സർവീസ് തുടങ്ങുന്നു

പെരിന്തൽമണ്ണ-പൊന്നാനി റൂട്ടിൽ കെഎസ്ആർടിസി സർവീസ് തുടങ്ങുന്നു

ksrtc-pmna

പെരിന്തൽമണ്ണ-പൊന്നാനി റൂട്ടിൽ കെഎസ്ആർടിസി സർവീസ് തുടങ്ങുന്നു

പെരിന്തൽമണ്ണ : ജില്ലയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് കൂച്ചുവിലങ്ങിടാൻ കെഎസ്ആർടിസി കച്ചമുറുക്കി ഇറങ്ങുന്നു. പ്രധാന റൂട്ടുകളിൽ ചെയിൻ സർവീസുകൾ തുടങ്ങാൻ നടപടിയായി. പെരിന്തൽമണ്ണ – വളാഞ്ചേരി – പൊന്നാനി റൂട്ടിൽ 10 സർവീസുകൾ തുടങ്ങും. 10 മിനിറ്റ് ഇടവേളയിൽ ബസ്സുകൾ ഓടിക്കും. പൊന്നാനി, പെരിന്തൽമണ്ണ ഡിപ്പോകളിൽ നിന്നായി 5 ബസ്സുകൾ വീതം ഇറക്കിയാണ് സർവീസ് തുടങ്ങുന്നത്. റംസാൻ മാസം പകുതി ആകുമ്പോഴേക്കും ബസ്സുകൾ ഓടിത്തുടങ്ങും.
ksrtc-pmna
വളാഞ്ചേരിയിലെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് വളാഞ്ചേരി സ്വദേശി കൂടെയായ കെ.എസ.ആർ.ടി.സി ബോർഡ് മെമ്പർ ഫൈസൽ തങ്ങളുടെ ഇടപെടൽ മൂലം പൊന്നാനിയിൽ നിന്നും കുറ്റിപ്പുറം-വളാഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് കെ.എസ.ആർ.ടി.സി ചെയിൻ സർവ്വീസ് ആരംഭിക്കുന്നു. വൈകാതെ വളാഞ്ചേരിയിൽ നിന്നും തിരൂരിലേക്കും KSRTC ബസ്സുകൾ ഓടി തുടങ്ങുന്നതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!