HomeNewsPoliticsസർക്കാറിന്റെ മുഖം രക്ഷിക്കാൻ, ദേവികയുടെ കുടുംബത്തെ ബലിയാടാക്കരുത്-കൊടിക്കുന്നിൽ സുരേഷ് എം.പി

സർക്കാറിന്റെ മുഖം രക്ഷിക്കാൻ, ദേവികയുടെ കുടുംബത്തെ ബലിയാടാക്കരുത്-കൊടിക്കുന്നിൽ സുരേഷ് എം.പി

kodikkunnil-valanchery

സർക്കാറിന്റെ മുഖം രക്ഷിക്കാൻ, ദേവികയുടെ കുടുംബത്തെ ബലിയാടാക്കരുത്-കൊടിക്കുന്നിൽ സുരേഷ് എം.പി

വളാഞ്ചേരി:ഒരാഴ്ചക്കുള്ളിൽ ദേവികയുടെ മരണം അന്യേഷിക്കുന്ന ഏജൻസിയെ മൂന്നു പ്രാവശ്യം മാറ്റി, കുടുംബത്തെ ബലിയാടാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്ന തെന്നും, മുന്നൊരുക്കമില്ലാതെ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതി അടിച്ചേൽപ്പിച്ചു കൊണ്ട് ജൂൺ ഒന്നിനു തന്നെ സ്ക്കൂളുകൾ തുറക്കണമെന്ന സർക്കാറിന്റെ പിടിവാശിയാണ് ദേവികയുടെ മരണത്തിനു കാരണം എന്നറിയാത്തവർ ആരെങ്കിലും ഉണ്ടോ എന്നും, എന്തിനാണ് അന്യേഷണ ഉദ്യോഗസ്ഥന്മാരെ അടിക്കടിമാറ്റുന്നതെന്നും, മരണപ്പെട്ട വിദ്യാർത്ഥിനി ദേവികയുടെ കുടുംബമോ, അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോ അന്യേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നോ എന്നും, അദ്ദേഹം ചോദിച്ചു.
Ads
മലപ്പുറം ജില്ലയിലെ, ഇരിമ്പിളിയം പഞ്ചായത്തിലെ, 13-ാം വാർഡിലെ, തിരുനിലം – പുളിയപ്പറ്റക്കുഴി ഹരിജൻ കോളണിയിലെ കൊളത്തിങ്ങൽ ബാലകൃഷ്ൻ – ഷീബ ദമ്പതികളുടെ മകളും, ഇരിമ്പിളിയം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ ദേവികയുടെ, ആത്മഹത്യ – അന്യേഷണം വഴിതെറ്റിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, രക്ഷിതാക്കളുടെ മൊഴി വിശ്വാസത്തിലെടുക്കുക. എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പoനത്തിന് സൗകര്യമൊരുക്കുക., ഓൺ‌ലൈൻ പഠന സൗകര്യമില്ലാത്തത്തിന്റെ പേരിൽ ഒരു വിദ്യാർത്ഥി യും ആത്മഹത്യ ചെയ്യാനിടവരരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം ഇരിമ്പിളിയം-വലിയ കുന്ന് ടൗണിൽ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കൂടിയായ കൊടിക്കുന്നിൽ സുരേഷ് എം.പി. ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ടി.മൊയ്തു സ്വാഗതം പറഞ്ഞ ചടങ്ങിൽ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ: മുജീബ് കുളക്കാട് അദ്ധ്യക്ഷത വഹിച്ചു.
kodikkunnil-valanchery
ഡി.സി.സി.സെക്രട്ടറിമാരായ പി.സി.എ.നൂർ, സി.കെ.ഉമ്മർ ഗുരുക്കൾ, മുൻ ഡി.സി.സി.സെക്രട്ടറി പി.സി.മരക്കാർ അലി, ബ്ലോക്ക് കോൺഗ്രസ്സ് മുൻ പ്രസിഡണ്ട് കെ.വി.ഉണ്ണികൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ പി.അബ്ദുൾ റഹ്മാൻ, മoത്തിൽ ശ്രീകുമാർ ,കെ.മുരളീധരൻ, കെ.ടി.സിദ്ദീഖ്, എ.പി.നാരായണൻ, സി.കരുണ കുമാർ, കെ.പി.വേലായുധൻ, രവി കൊല്ലൊടി, പി.സുരേഷ്, ടി.പി.അബൂബക്കർ, കീഴേപ്പാട്ട് മുഹമ്മദാലി, യു. അബ്ദുൾ അസീസ് മണ്ഡലം പ്രസിഡണ്ടുമാരായ പാറക്കൽ ബഷീർ, പറശ്ശേരി അസൈനാർ, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ, നിയോജക മണ്ഡലം പ്രസിഡണ്ട് ശബാബ് വക്കരത്ത് എന്നിവരും സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!