HomeNewsMeetingജാഗ്രതോത്സവം 2018; വളാഞ്ചേരി നഗരസഭയിൽ തുടക്കം കുറിച്ചു

ജാഗ്രതോത്സവം 2018; വളാഞ്ചേരി നഗരസഭയിൽ തുടക്കം കുറിച്ചു

jagratolsavam-valanchery

ജാഗ്രതോത്സവം 2018; വളാഞ്ചേരി നഗരസഭയിൽ തുടക്കം കുറിച്ചു

വളാഞ്ചേരി : പകർച്ചവ്യാധികളുടെ പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രതയുടെ നഗരസഭ ഉദ്ഘാടനം ഇന്ന് വളാഞ്ചേരി നഗരസഭ ചെയർപേഴ്‌സൺ എം. ഷാഹിന ടീച്ചർ നിർവഹിച്ചു. രാവിലെ 10 മാണി TR സ്കൂളിൽ വെച്ചായിരുന്നു ചടങ്ങ്. പകർച്ചവ്യാധികൾക്കെതിരെ നിതാന്തജാഗ്രത ലക്ഷ്യമിട്ട് ഈ വർഷം ജനുവരി മുതൽ ഡിസംബർ വരെ നടത്തുന്ന ആരോഗ്യബോധവത്കരണ പരിപാടിയാണ് ആരോഗ്യ ജാഗ്രത.
ജനങ്ങൾക്ക് ആവശ്യമായ ബോധവത്കരണം നൽകി ആരോഗ്യശീലങ്ങൾ ജീവിതരീതിയുടെ ഭാഗമാക്കി രോഗപ്രതിരോധവും നിയന്ത്രണവും കാര്യക്ഷമമാക്കുകയാണ് ബഹുജന പങ്കാളിത്തത്തോടെ ആരോഗ്യ ജാഗ്രതയിലൂടെ ലക്ഷ്യമിടുന്നത്. മുൻ കാലങ്ങളിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ടുള്ള പ്രവർത്തനമാണ് നടത്തുക, ജനപങ്കാളിത്തത്തോെട വീടുകൾ, പൊതുസ്ഥലങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, തോട്ടങ്ങൾ തുടങ്ങിയ ഇടങ്ങളിൽ കൊതുകിന്റെ ഉറവിട നശീകരണം സമയബന്ധിതമായി നടപ്പിലാക്കുക, വാർഡുതല ശുചിത്വപോഷണ സമിതികൾ ശക്തമാക്കുക, ആരോഗ്യസേന രൂപവത്കരിച്ച് പ്രത്യേക പരിശീലനം നൽകുക തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ.
jagratolsavam
വളാഞ്ചേരി നഗരസഭയിലെ പരിപാടിക്ക് കുടുംബശ്രീ CDSഉം ആരോഗ്യവിഭാഗവും നേത്രത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!