HomeNewsGeneralജനനത്തിലും പഠനത്തിലും ജീവിതത്തിലും ഒന്നിച്ച് നാൽവർ സംഘം : ഒരു പ്രസവത്തിൽ പിറന്ന നാല് സഹോദരങ്ങൾക്ക് ഐഡിയൽ കോളേജിൽ നിന്ന് ഒന്നിച്ച് പടിയിറക്കം

ജനനത്തിലും പഠനത്തിലും ജീവിതത്തിലും ഒന്നിച്ച് നാൽവർ സംഘം : ഒരു പ്രസവത്തിൽ പിറന്ന നാല് സഹോദരങ്ങൾക്ക് ഐഡിയൽ കോളേജിൽ നിന്ന് ഒന്നിച്ച് പടിയിറക്കം

ideal-quadrets-farewell

ജനനത്തിലും പഠനത്തിലും ജീവിതത്തിലും ഒന്നിച്ച് നാൽവർ സംഘം : ഒരു പ്രസവത്തിൽ പിറന്ന നാല് സഹോദരങ്ങൾക്ക് ഐഡിയൽ കോളേജിൽ നിന്ന് ഒന്നിച്ച് പടിയിറക്കം

തിരൂർ ആലത്തിയൂർ മുളന്തല ഹൗസിൽ മുഹമ്മദ്‌ ജാഫർ – ഫൗസിയ ദമ്പതികൾക്ക് ഒറ്റ പ്രസവത്തിൽ ജനിച്ച നാല് ആൺകുട്ടികളാണ് കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡിസിൽ നിന്നും ഡിഗ്രി പഠനം പൂർത്തിയാക്കി ഒരുമിച്ചു പുറത്തിറങ്ങുന്നത്. ഹാദിൻ ഷഹദാദ്,മുസ്തഫ ജുമാൻ, അഹമ്മദ്‌ ഇജാസ്,സൽമാൻ അഹമ്മദ്‌ എന്നിവരാണ് 2021-24 ബാച്ചിൽ ഐഡിയലിൽ അഡ്മിഷൻ എടുത്ത് ഒരുമിച്ച് ഡിഗ്രി പഠനവും പൂർത്തിയാക്കുന്നത്. നാലു സഹോദരങ്ങളിൽ മുസ്ഥഫ ജുമാൻ, സൽമാൻ അഹമ്മദ് എന്നിവർ ബിബിഎ കോഴ്സും ഹാദിൻ ഷഹദാദ് ബി കോ മും അഹമ്മദ് ഇജാസ് ബിഎ ഇംഗ്ലീഷും ആണ് പഠിച്ചത്. അഹമ്മദ് ഇജാസ് കോളേജ് സ്പോർട്സ് മീറ്റിൽ ചാമ്പ്യനും കഴിഞ്ഞ വർഷം നടന്ന കോളേജ് ആർട്സ് ഫെസ്റ്റിൽ സർഗപ്രതിഭയുമായിരുന്നു. കോളേജിൽ നിന്ന് പടിയിറങ്ങുന്ന നാലു സഹോദരങ്ങൾക്ക് കോളേജ് യൂനിയനും മാനേജ്മെൻറും ചേർന്ന് കാമ്പസിൽ വൻ യാത്രയയപ്പാണ് നൽകിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!