HomeUncategorizedദേശീയപാത വികസനം; ഭൂവുടമകൾ പരാതി നൽകേണ്ട വിധം

ദേശീയപാത വികസനം; ഭൂവുടമകൾ പരാതി നൽകേണ്ട വിധം

amit meena

ദേശീയപാത വികസനം; ഭൂവുടമകൾ പരാതി നൽകേണ്ട വിധം

മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂവുടമകള്‍ പരാതി നല്‍കുമ്പോള്‍ പരാതിയോടൊപ്പം ഏറ്റവും പുതിയ നികുതിരസീതിന്റെ കോപ്പികൂടി സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ അറിയിച്ചു. ദേശീയപാത ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം പരാതിനല്‍കുന്നവര്‍ ബന്ധപ്പെട്ട ഭൂമിയുടെ ഉടമയാണന്ന് ഉറപ്പിക്കുന്നതിനും ഒന്നില്‍ക്കൂടുതല്‍ പരാതികള്‍ ഒഴിവാക്കാനുമാണിത്. land-acquisition

ഒരു നികുതിരസീതിനൊപ്പം ഒരു പരാതി മാത്രമേ സ്വീകരിക്കൂ. 2017-18 സാമ്പത്തികവര്‍ഷത്തെ നികുതിരസീതാണ് സമര്‍പ്പിക്കേണ്ടത്. നികുതിരസീത് ഇല്ലാത്ത പരാതികള്‍ യാതൊരു കാരണവശാലും സ്വീകരിക്കില്ല. മൂന്ന് എ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട സര്‍വേനമ്പറിലുള്ള പ്രദേശത്തെ ഭൂവുടമകള്‍ മാത്രം പരാതിയുമായി എത്തിയാല്‍ മതി.Nh-survey

ദേശീയപാതയ്ക്ക് ഭൂമിയേറ്റടുക്കുന്നതിന് ചുമതലപ്പെടുത്തിയ ഡെപ്യൂട്ടി കളക്ടറുടെ കോട്ടയ്ക്കലിലുള്ള ഓഫീസിലാണ് പരാതി നല്‍കേണ്ടത്. പരാതിയില്‍ ദേശീയപാത അതോറിറ്റിയുടെ അഭിപ്രായമാരായും. ഭൂവുടമസ്ഥനെ വിളിച്ചുവരുത്തി കാര്യങ്ങള്‍ മനസ്സിലാക്കും. ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ വിശദമായി കേട്ടതിനുശേഷമേ അന്തിമ തീര്‍പ്പുകല്‍പ്പിക്കൂ. ഏപ്രില്‍ മൂന്നിന് വൈകീട്ട് അഞ്ചുമണിവരെയാണ് പരാതി സ്വീകരിക്കുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!