HomeNewsEducationചരിത്ര രേഖ സർവ്വേ; കുറ്റിപ്പുറം ബ്ലോക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി

ചരിത്ര രേഖ സർവ്വേ; കുറ്റിപ്പുറം ബ്ലോക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി

history-survey

ചരിത്ര രേഖ സർവ്വേ; കുറ്റിപ്പുറം ബ്ലോക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി

വളാഞ്ചേരി: സാമൂഹ്യ സാക്ഷരതാ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാ മിഷൻ പുരാരേഖ വകുപ്പുമായി ചേർന്ന് നടത്തുന്ന ചരിത്ര രേഖ സർവ്വേ കുറ്റിപ്പുറം ബ്ലോക്കിൽ വിപുലമായി നടത്താൻ വേണ്ടി തീരുമാനിച്ചു. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിസ്‌മൃതിയിലായ ചരിത്രത്തിന്റെ തിരു ശേഷിപ്പുകൾ കണ്ടത്തുന്നതിനായി ബ്ലോക്ക് പരിധിയിലെ 500 ഓളം വരുന്ന തുല്യത പഠിതാക്കളുടെ സേവനം ഉപയോഗപെടുത്തി കൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്.
ഓരോ പഠിതാവും 25 വർഷത്തിന് മേൽ പഴക്കമുള്ള വ്യത്യസ്ഥ രേഖയാണ് സർവ്വേയിലൂടെ കണ്ടെത്തേണ്ടത്. സർവ്വേയുടെ ആസൂത്രണ യോഗം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.ടി. നിസാർ ബാബു അധ്യക്ഷനായിരുന്നു.
പ്രേരക്മാരായ എം ജംഷീറ, കെ പ്രിയ, വി ജയശ്രീ, പി എസ് സീനത്ത്‌, ടി പി സുജിത, കെ പി സാജിത, കെ അജിത തുടങ്ങിയവർ സംസാരിച്ചു. സർവ്വേയുടെ ഫോറം വിതരണം നാളെ (13 /5 /18 ) വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ എം ഷാഹിന ടീച്ചർ വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പഠന കെൻമുദ്രത്തിൽ വെച്ച് നിർവഹിക്കും.
history-survey


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!