HomeNewsAnimalsമത്സ്യക്കൃഷി പദ്ധതി; വളാഞ്ചേരി നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മത്സ്യക്കൃഷി പദ്ധതി; വളാഞ്ചേരി നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

fish-larva-deposit-valanchery

മത്സ്യക്കൃഷി പദ്ധതി; വളാഞ്ചേരി നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

വളാഞ്ചേരി : നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പാക്കുന്ന പൊതുകുളങ്ങളിലെ മത്സ്യക്കൃഷി പദ്ധതി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. കാട്ടിപ്പരുത്തി കറ്റട്ടിക്കുളം, പാറാണക്കുളം, വലിയകുളം, താഴങ്ങാടി അമ്പലക്കുളം, തൈക്കാട് കുളം എന്നിവിടങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
fish-larva-deposit-valanchery
സ്ഥിരംസമിതി അധ്യക്ഷരായ സി.എം. റിയാസ്, മുജീബ് വാലാസി, നഗരസഭാംഗങ്ങളായ ഇ.പി. അച്യുതൻ, സദാനന്ദൻ കോട്ടീരി, കെ.വി. ശൈലജ, താഹിറ ഇസ്‌മായിൽ, സുബിത രാജൻ, ഫിഷറീസ് പ്രൊമോട്ടർ പ്രവിത തുടങ്ങിയവർ സംബന്ധിച്ചു. പദ്ധതിയുടെ ഭാഗമായി മത്സ്യക്കൃഷി ചെയ്യാൻ താത്‌പര്യമുള്ളവർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണംചെയ്യുമെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!