HomeNewsGeneralവളാഞ്ചേരി നഗരസഭയിൽ ഡിജിറ്റൽ മാപ്പിങ് തുടങ്ങി

വളാഞ്ചേരി നഗരസഭയിൽ ഡിജിറ്റൽ മാപ്പിങ് തുടങ്ങി

drone-survey-valanchery

വളാഞ്ചേരി നഗരസഭയിൽ ഡിജിറ്റൽ മാപ്പിങ് തുടങ്ങി

വളാഞ്ചേരി : നഗരസഭയിലെ മുഴുവൻ ആസ്തികളും വിഭവങ്ങളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി ജി.ഐ.എസ്. സർവേ തുടങ്ങി. ഡ്രോണിന്റെ സഹായത്തോടെ ആകാശചിത്രങ്ങൾ പകർത്തി ശേഖരിച്ചാണ് സർവേ.
Ads
നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. നഗരസഭയുടെ സുസ്ഥിര വികസനത്തിനും സ്ഥലപരമായ ആസൂത്രണത്തിനും പ്രയോജനപ്പെടുമെന്നും ആസ്തി റജിസ്റ്റർ പരിഷ്കരിക്കാനും റോഡുകൾ, നടപ്പാത, പാലങ്ങൾ, ഓവുചാൽ, വയലുകൾ തുടങ്ങിയവയുടെ പൂർണവിവരങ്ങൾ രേഖപ്പെടുത്താനും സർവേ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയാണ് വിവരശേഖരണം നടത്തുന്നത്.
drone-survey-valanchery
നഗരസഭാ വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, വികസന സ്ഥിരംസമിതി അധ്യക്ഷൻ സി.എം. റിയാസ്, കൗൺസിലർമാരായ എൻ. നൂർജഹാൻ, കമറുദ്ദീൻ പാറക്കൽ, കെ.വി. ഉണ്ണിക്കൃഷ്ണൻ, നഗരസഭാ സെക്രട്ടറി ബി. മുഹമ്മദ് ഷെമീർ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!