HomeNewsReligionഹജ്ജ്: രേഖകൾ 
സ്വീകരിച്ചുതുടങ്ങി

ഹജ്ജ്: രേഖകൾ 
സ്വീകരിച്ചുതുടങ്ങി

haj-house

ഹജ്ജ്: രേഖകൾ 
സ്വീകരിച്ചുതുടങ്ങി

കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ പാസ്‌പോർട്ടും അനുബന്ധ രേഖകളും സ്വീകരിച്ചുതുടങ്ങി. മലപ്പുറം താനൂർ മണ്ഡലത്തിൽനിന്നുള്ള വിതൗട്ട് മെഹറം അപേക്ഷക പറമ്പേരി ആസ്യയാണ് ചൊവ്വാഴ്‌ച ആദ്യ അപേക്ഷകയായി ഹൗജ്ജ് ഹൗസിലെത്തി പാസ്‌പോർട്ടും പണമടച്ച രശീതിയും അനുബന്ധ രേഖകളും നൽകിയത്.
തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയായ 81,800 രൂപ അടച്ച സ്ലിപ്, ഒറിജിനൽ പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ (വൈറ്റ് ബാക്ക്ഗ്രൗണ്ടുള്ളത്), ഫോട്ടോ പതിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷാ ഫോം, പാസ്‌പോർട്ടിന്റെ കോപ്പി, കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, കവർ ലീഡറിന്റെ ബാങ്ക് അക്കൗണ്ട് ഡിറ്റേൽസ്‌ പാസ്ബുക്ക്, ചെക്ക് ലീഫ് കോപ്പി എന്നിവയാണ് നൽകേണ്ടത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂർ ഹജ്ജ് ഹൗസിലോ, കോഴിക്കോട് പുതിയറ റീജ്യണൽ ഓഫീസിലോ ആണ് രേഖകൾ നൽകേണ്ടത്. അവസാന തീയതി 10.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!