HomeNewsAgricultureകപ്പ ചലഞ്ച്; എടയൂരിലെ കർഷകർക്കും കോവിഡ് രോഗികൾക്ക് കരുതലുമായി എ.പി സബാഹ്

കപ്പ ചലഞ്ച്; എടയൂരിലെ കർഷകർക്കും കോവിഡ് രോഗികൾക്ക് കരുതലുമായി എ.പി സബാഹ്

tapioca-challenge-edayur-sabah

കപ്പ ചലഞ്ച്; എടയൂരിലെ കർഷകർക്കും കോവിഡ് രോഗികൾക്ക് കരുതലുമായി എ.പി സബാഹ്

എടയൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ എടയൂർ ഡിവിഷൻ മെമ്പറായ എ.പി സബാഹിന്റെ നേത്രത്വത്തിൽ എടയൂർ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് മേഖലയിൽ കോവിഡ് ലോക്ക് ഡൗൺ മൂലവും കാലം തെറ്റിയെത്തിയ മഴയും കാരണം ദുരിതത്തിലായ കപ്പ കർഷകരിൽ നിന്നും കപ്പ വാങ്ങി ആർ.ആർ.ടി വളണ്ടിയർമാരുടെ സഹായത്തോടെ കോവിഡ് രോഗികളുടെ വീടുകളിൽ എത്തിക്കുന്ന മാതൃകാ പദ്ധതിക്ക് തുടക്കമായി. മേഖലയിലെ കർഷകരിൽ നിന്നും ശേഖരിച്ച ഒന്നര ടൺ കപ്പ 476 വീടുകളിലേക്കായി എത്തിക്കുവാൻ തുടങ്ങി.
tapioca-challenge-edayur-sabah
എ.പി സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇങ്ങനെയൊരു പ്രവർത്തനം ഏറ്റെടുക്കുവാൻ തീരുമാനിച്ചത്. ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് പരിസരത്ത് വെച്ച് പ്രസിഡന്റ് ഹസീന ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഒരേ സമയം കർഷകർക്കും കോവിഡ് രോഗികൾക്കും ആശ്വാസമേകുവാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണ് എ.പി സബാഹും എടയൂർ ഗ്രാമ പഞ്ചായത്ത്‌ ഭരണാസമിതിയും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!