HomeNewsDevelopmentsവളാഞ്ചേരിയിൽ രണ്ട് ബൈപ്പാസുകൾക്ക് സ്ഥലം ഏറ്റെടുക്കാൻ തീരുമാനം

വളാഞ്ചേരിയിൽ രണ്ട് ബൈപ്പാസുകൾക്ക് സ്ഥലം ഏറ്റെടുക്കാൻ തീരുമാനം

valanchery-traffic

വളാഞ്ചേരിയിൽ രണ്ട് ബൈപ്പാസുകൾക്ക് സ്ഥലം ഏറ്റെടുക്കാൻ തീരുമാനം

വളാഞ്ചേരി: വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരംകാണാൻ നിലവിലെ രണ്ട് ബൈപ്പാസുകൾ സ്ഥലം ഏറ്റെടുത്ത് വീതികൂട്ടാൻ തീരുമാനം. വളാഞ്ചേരി -മൂച്ചിക്കൽ -കരിങ്കല്ലത്താണി, മീമ്പാറ -വൈക്കത്തൂർ എന്നീ ബൈപ്പാസ് റോഡുകളാണ് വീതി കൂട്ടുന്നത്.
traffic-kerala
മുൻധാരണയനുസരിച്ച് സ്ഥലം സൗജന്യമായി വിട്ടുതരാൻ ഉടമകൾ തയ്യാറാകാത്തപക്ഷം കിഫ്ബി മാനദണ്ഡപ്രകാരം പതിനഞ്ചുമീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്ത് റോഡ് പ്രവൃത്തിയുമായി മുന്നോട്ടുപോകാൻ നഗരസഭയിൽ ചേർന്ന സർവകക്ഷിയോഗം ഐകകണേ്ഠ്യന തീരുമാനിച്ചു.
valanchery-muncipality
നഗരസഭാധ്യക്ഷ സി.കെ. റുഫീന അധ്യക്ഷയായി. വൈസ് ചെയർമാൻ കെ.എം. ഉണ്ണികൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷരായ സി. രാമകൃഷ്ണൻ, സി. അബ്ദുൾനാസർ, മൈമൂന, ഫാത്തിമക്കുട്ടി, കൗൺസിലർമാരായ മൂർക്കത്ത് മുസ്തഫ, ടി.പി. അബ്ദുൽഗഫൂർ, പി.പി. ഹമീദ്, ഷിഹാബുദ്ദീൻ, ഇ.പി. യഹ്‌യ, റഹ്‌മത്ത്, വിവിധ രാഷ്ട്രീയപ്പാർട്ടികളെ പ്രതിനിധീകരിച്ച് അബു യൂസഫ് ഗുരുക്കൾ, പറശ്ശേരി അസൈനാർ, ഫൈസൽ തങ്ങൾ, ഫിറോസ്, സലാം വളാഞ്ചേരി, സുരേഷ്, സഹദേവൻ, അബ്ദുറഹ്‌മാൻ എന്ന മാനു, അഷറഫ് അമ്പലത്തിങ്ങൽ, ഹബീബ് റഹ്‌മാൻ, സഫീർഷാ, റവുഫ്, എ.ഇ. വിനോജ്, ആർ.ഐ. ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!