HomeNewsInitiativesDonationവളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ കൊമേഴ്സ് വിഭാഗം വിദ്യാർഥികൾ നിർമിച്ച കരകൗശലവസ്തുക്കൾ അങ്കണവാടികൾക്ക് നൽകി

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ കൊമേഴ്സ് വിഭാഗം വിദ്യാർഥികൾ നിർമിച്ച കരകൗശലവസ്തുക്കൾ അങ്കണവാടികൾക്ക് നൽകി

mes-kvm-craft

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ കൊമേഴ്സ് വിഭാഗം വിദ്യാർഥികൾ നിർമിച്ച കരകൗശലവസ്തുക്കൾ അങ്കണവാടികൾക്ക് നൽകി

വളാഞ്ചേരി : അങ്കണവാടികളിലെ കുട്ടികൾക്ക് കരകൗശല കളിപ്പാട്ടങ്ങൾ നിർമിച്ചുനൽകി കോളേജ് വിദ്യാർഥികൾ. പാഴ്‌വസ്തുക്കൾ, പഴയ തുണികൾ എന്നിവകൊണ്ടുണ്ടാക്കിയ 250-ഓളം കരകൗശലവസ്തുക്കളും കളിപ്പാട്ടങ്ങളുമാണ് നഗരസഭയിലെ കരിമ്പനക്കുന്ന്, കാട്ടിപ്പരുത്തി, പൈങ്കണ്ണൂർ എന്നിവിടങ്ങളിലുള്ള അങ്കണവാടികളിലെ കുട്ടികൾക്ക് സമ്മാനിച്ചത്.
mes-kvm-craft
രാജ്യത്തിന്റെ 75 -ാം സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച് കോളേജിലെ കൊമേഴ്‌സ് വിഭാഗം വിദ്യാർഥികളാണ് കളിപ്പാട്ടങ്ങൾ നൽകിയത്. കൗൺസിലർമാരായ കെ.എം. റിയാസ്, ഷാഹിന റസാഖ് എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. വകുപ്പുമേധാവി ഡോ. പി.സി. സന്തോഷ്ബാബു അധ്യക്ഷതവഹിച്ചു. അങ്കണവാടി അധ്യാപികമാരായ ഫാത്തിമ, സീനത്ത്, സഫിയ എന്നിവർ ഉത്‌പന്നങ്ങൾ ഏറ്റുവാങ്ങി. കെ.എ. റമീന, എ.എസ്. സിനിജ, ലെദീദ് ബിൻ അബ്ദുൽ കാദർ, റെബീന അലാവുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ഇനി നിർമിക്കുന്ന കരകൗശലവസ്തുക്കൾ തവനൂർ ചിൽഡ്രൻസ് ഹോമിലെ അന്തേവാസികൾക്ക് സമ്മാനിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!