HomeNewsPoliticsകുത്തഴിഞ്ഞ ഭരണമെന്ന് ആക്ഷേപം; വളാഞ്ചേരി നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി സി.പി.ഐ.(എം)

കുത്തഴിഞ്ഞ ഭരണമെന്ന് ആക്ഷേപം; വളാഞ്ചേരി നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി സി.പി.ഐ.(എം)

cpim-march-2022-valanchery-municipality

കുത്തഴിഞ്ഞ ഭരണമെന്ന് ആക്ഷേപം; വളാഞ്ചേരി നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി സി.പി.ഐ.(എം)

വളാഞ്ചേരി: നഗരസഭയിലേക്ക് സിപിഐ(എം) ജനകീയ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു സിപിഐ(എം) വളാഞ്ചേരി ഏരിയ സെന്റർ അംഗം എൻ വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണുക… നഗരസഭാ പരിധിയിൽ നിശ്ചലമായി കിടക്കുന്ന മുഴുവൻ തെരുവ് വിളക്കുകളും ഉടനെ പുനസ്ഥാപിക്കുക, ടൗണിലെ അശാസ്ത്രീയ ട്രാഫിക് പ്രശ്നത്തിന് പരിഹാരം കാണുക, മൂച്ചിക്കൽ- കരിങ്കല്ലത്താണി ബൈപ്പാസ് പണി ഉടനെ പൂർത്തീകരിക്കുക, പൊതുശ്മശാനം യാഥാർത്ഥ്യമാക്കുക, വ്യാപാര ദ്രോഹ നടപടികൾ നഗരസഭ അധികാരികൾ അവസാനിപ്പിക്കുക, അഴിമതിക്ക് വേണ്ടി കെട്ടിട നിർമ്മാണ പെർമിറ്റിനും, നമ്പറിംഗിനുമുള്ള കാലതാമസം അധികാരികൾ അവസാനിപ്പിക്കുക, പദ്ധതി വിഹിതത്തിൽ വാർഡുകളോടുള്ള വിവേചനം അവസാനിപ്പിക്കുക, ആശ്രയ വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ നടപ്പിലാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത് .
cpim-march-2022-valanchery-municipality
കൗൺസിലർ ഇ പി അച്യുതൻ അധ്യക്ഷത വഹിച്ചു. സിപിഐ(എം) വളാഞ്ചേരി ലോക്കൽ സെക്രട്ടറി കെ.എം ഫിറോസ് ബാബു, കെ കെ ഫൈസൽ തങ്ങൾ പറശ്ശേരി വീരാൻകുട്ടി, ടി.പി രഘുനാഥ്, കെ പി യാസർ അറഫാത്ത് എന്നിവർ സംസാരിച്ചു. ആവശ്യങ്ങൾക്ക് അടിയന്തര പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ(എം)വളാഞ്ചേരി ലോക്കൽ കമ്മിറ്റി നഗരസഭാ സെക്രട്ടറിക്ക് നിവേദനവും സമർപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!