HomeUncategorizedപെരിന്തൽമണ്ണ കോടതി സമുച്ഛയം നിർമാണം പൂർത്തിയായി

പെരിന്തൽമണ്ണ കോടതി സമുച്ഛയം നിർമാണം പൂർത്തിയായി

court-complex

പെരിന്തൽമണ്ണ കോടതി സമുച്ഛയം നിർമാണം പൂർത്തിയായി

പെരിന്തൽമണ്: നഗരമധ്യത്തിൽ പൊലീസ് സ്‌റ്റേഷനു സമീപം കോടതി സമ‌ുച്ചയത്തിന്റെ നിർമാണം പ‌ൂർത്തിയായി. അവസാന മിനുക്ക‌ുപണികൾ മാത്രമാണ് ശേഷിക്ക‌ുന്നത്. കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ വിവിധ സ്‌ഥലങ്ങളിൽ പരിമിത സൗകര്യങ്ങളോടെ പ്രവർത്തിക്ക‌ുന്ന കോടതികൾ ഒര‌േ കെട്ടിടസമ‌ുച്ചയത്തിലാക‌ും. 12.5 കോടി ര‌ൂപ ചെലവിലാണ് പ‌ുതിയ കോടതി സമ‌ുച്ചയം നിർമിച്ചിട്ട‌ുള്ളത്. അഞ്ച‌ു നിലകളിലായി 5,810 ചത‌ുരശ്ര മീറ്റർ വിസ്‌തീർണം ഉണ്ട്. 1,260 ചത‌ുരശ്ര മീറ്റർ വര‌ുന്ന താഴത്തെ നില ‌പ‌ൂർണമായ‌ും വാഹന പാർക്കിങ്ങിനാണ്.
ഓരോ നിലയില‌‌ും രണ്ട‌ു വീതം ആകെ നാല‌‌ു നിലകളിലായി എട്ട‌ു കോടതികൾ പ്രവർത്തിക്ക‌ും. എട്ടു ജഡ്‌ജസ് ചേംബർ, അന‌ുബന്ധ സ്‌റ്റാഫ് റ‌ൂമ‌ുകൾ, മ‌ുൻസിഫ് മജിസ്‌ട്രേറ്റ്, ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന്, രണ്ട് ഓഫിസ‌ുകൾ, മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യ‌ൂണൽ, നാസിർസ് ഓഫിസ്, എല്ലാ കോടതികള‌‌ുടെയ‌ും റെക്കോർഡ് റ‌ൂമ‌ുകൾ, പ്രോപ്പർട്ടി റ‌ൂമ‌ുകൾ, കക്ഷികൾക്ക‌ുള്ള മുറികൾ, ഭക്ഷണമ‌ുറി, രണ്ടുവീതം കോവണിപ്പടികൾ, ലിഫ്‌റ്റ‌ുകൾ എന്നിവ ഉണ്ടാക‌ും.
court-complex
റാംപ‌ുകൾ, എല്ലാ നിലകളില‌ും സ്‌ത്രീകൾക്ക‌ും പ‌ുര‌ുഷൻമാർക്ക‌ും പ്രത്യേക ‌ശ‌ുചിമ‌ുറികൾ, മഴവെള്ള സംഭരണി എന്നീ സൗകര്യങ്ങള‌ുണ്ട്. 2012–13ലെ സംസ്‌ഥാന ബജറ്റിൽ 9.30 കോടി ര‌‌ൂപയാണ് കെട്ടിടത്തിനായി നീക്കിവച്ചത്. 2014 മേയ് 30ന് ഹൈക്കോടതി ജഡ്ജി തോമസ് പി.ജോസഫ് സ‌‌മ‌ുച്ചയത്തിന്റെ ശിലാസ്‌ഥാപനം നടത്തി. അന്നത്തെ കേന്ദ്രമന്ത്രി ഇ.അഹമ്മദ് ആയിര‌ുന്ന‌ു അധ്യക്ഷൻ.
എസ്‌റ്റിമേറ്റ് പ‌ുത‌‌ുക്കി, നിർമാണം പ‌ൂർത്തിയായപ്പോഴേക്ക‌ും ചെലവ് 12.5 കോടി ര‌ൂപയായി ഉയർന്ന‌‌ു. കെട്ടിടത്തിന്റെ പെയിന്റിങ് ജോലി ത‌ുടങ്ങി. ച‌ുറ്റ‌‍ുമതിൽ നിർമാണവ‌ും ആരംഭിച്ച‌ു. മഴവെള്ള സംഭരണിയ‌ും നിർമിച്ച‌ുവര‌ുന്ന‌ു. അവസാന മിനിക്ക‌ുപണിക‌ൂടി കഴിയ‌ുന്നതോടെ പ‌ുതിയ കോടതി സ‌മ‌ുച്ചയം ഉദ്ഘാടനം ചെയ്യ‌ും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!