HomeNewsPoliticsപ്രതിഷേധ സമരത്തെ വക്രീകരിച്ചതായി ആക്ഷേപം; പ്രാദേശിക മാധ്യമങ്ങൾക്കെതിരെ വളാഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകർ

പ്രതിഷേധ സമരത്തെ വക്രീകരിച്ചതായി ആക്ഷേപം; പ്രാദേശിക മാധ്യമങ്ങൾക്കെതിരെ വളാഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകർ

congress-fuel-price-hike-protest

പ്രതിഷേധ സമരത്തെ വക്രീകരിച്ചതായി ആക്ഷേപം; പ്രാദേശിക മാധ്യമങ്ങൾക്കെതിരെ വളാഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകർ

വളാഞ്ചേരി: ഇന്ധന വില വർദ്ധനവിനെതിരെ നടത്തിയ സമരത്തെ വക്രീകരിച്ച് വാർത്ത നൽകിയെന്ന ആക്ഷേപവുമായി ഒരു പറ്റം മാധ്യമങ്ങൾക്കെതിരെ വളാഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകർ. കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് കാവുംപുറത്ത് നിന്ന് വളാഞ്ചേരിയിലേക്ക് സൈക്കിൾ റാലിയും ധർണയും സംഘടിപ്പിച്ചത്.
പ്രതിഷേധ സമരം പൂർത്തിയാക്കി പിരിച്ചുവിട്ടതിന് ശേഷം സൈക്കിളുകളും കൊടികളും പ്ലക്കാർഡുകളും വാഹനത്തിൽ കയറ്റി പോകുന്ന ദൃശ്യങ്ങൾ പകർത്തി ഒരു ജനകീയ സമരത്തെ ഇകഴ്ത്തിക്കാണിച്ച് ഒരു പ്രാദേശിക ചാനലിൽ വന്ന വാർത്തയ്ക്കെതിരാണ് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം. സംഘടിപ്പിച്ച സംഘട്ടകരോട് എന്തുകൊണ്ടിങ്ങനെയെന്ന് ചോദിക്കാതെ കഥ യറിയാതെ ആട്ടം കണ്ട് കൈകൊട്ടിച്ചിരിക്കുന്നതും അവഹേളിക്കുന്നതും മാധ്യമ ധർമ്മമാണെങ്കിൽ സഹതാപിക്കാനെ തരമുള്ളൂ എന്ന് ഈ വിഷയത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ മുജീബ് കൊളക്കാട് പ്രതികരിച്ചു. കാവുംപുറത്തു നിന്ന് വളാഞ്ചേരിയിലേക്ക് സൈക്കിൾ ചവിട്ടി പെട്രോൾ പമ്പിന് മുൻപിൽ ധർണ്ണ നടത്തിപിരിയുകയെന്നതായിരുന്നു സമര രീതിയെന്നും അത് പ്രകാരം തന്നെ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ വീടുകളിൽ നിന്ന് സൈക്കിൾ ചവിട്ടി വന്ന് സമരത്തിൽ പങ്കെടുക്കുന്നുവെന്നും അതായിരിന്നു ഞങ്ങളുടെ സമരമെന്നും ഈ റിപ്പോർട്ടറോട് ഞങ്ങൾ പറഞ്ഞിരുന്നുവെങ്കിൽ വാർത്ത ശരിയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
congress-fuel-price-hike-protest
വിഷയത്തിൽ പ്രസ്തുത റിപ്പോർട്ടറെയും ഇത്തരത്തിൽ വാർത്ത നൽകിയ മാധ്യമങ്ങളെയും ബഹിഷ്കരിക്കണമെന്ന ആവശ്യത്തിലാണ് ഒരു വിഭാഗം പ്രവർത്തകർ. വാർത്തയുടെ നിലവാരത്തിന് മറുപടിയുമായി നിരവധി ട്രോളുകളും വാട്സാപ്പിൽ നിറയുന്നത്.

പട്ടിണി സമരം നയിച്ചിരുന്ന നേതാക്കന്മാർ പിന്നീട്ടിങ്ങോട്ട് എക്കാലവും പട്ടിണി കിടന്ന് തന്നെയാണോ ജീവിച്ചുപോന്നിരുന്നത്.

തിരൂരിൽ ഇന്ന് മാധ്യമ പ്രവർത്തകനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു മാധ്യമപ്രവർത്തകർ നിൽപ്പ് സമരം നടത്തി.. സമര ശേഷം അവർ വാഹനത്തിൽ പോയത് ഇവർ കാണാഞ്ഞത് ഭാഗ്യം.

എന്നിങ്ങനെപോകുന്നു ട്രോളുകൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!