HomeNewsEducationActivityവളാഞ്ചേരി നഗരസഭയിലെ മുഴുവൻ സ്‌കൂളുകളിലും ‘കലക്ടർസ്@സ്കൂൾ’ പദ്ധതിക്ക് തുടക്കം കുറിച്ചു

വളാഞ്ചേരി നഗരസഭയിലെ മുഴുവൻ സ്‌കൂളുകളിലും ‘കലക്ടർസ്@സ്കൂൾ’ പദ്ധതിക്ക് തുടക്കം കുറിച്ചു

collectors@school-valanchery

വളാഞ്ചേരി നഗരസഭയിലെ മുഴുവൻ സ്‌കൂളുകളിലും ‘കലക്ടർസ്@സ്കൂൾ’ പദ്ധതിക്ക് തുടക്കം കുറിച്ചു

വളാഞ്ചേരി: നഗരസഭയുടെ മാലിന്യ മുക്ത വളാഞ്ചേരി പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ സ്കൂളുകളിലും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ശേഖരിക്കുന്നതിനായി നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ 292400/- രൂപ വകയിരുത്തി നടപ്പിലാക്കുന്ന ‘കലക്ടർസ്@സ്കൂൾ’ പദ്ധതിയുടെ ഉദ്ഘാടനം വളാഞ്ചേരി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.

പദ്ധതിയുടെ ഭാഗമായി ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും വെവ്വേറെ യൂണിറ്റിൽ നിക്ഷേപിക്കാനുള്ള 4 തരം കളക്ഷൻ യൂണിറ്റുകൾ സ്കൂളിലേക്ക് വിതരണം ചെയ്തത്. കുട്ടികളുടെ ഇടയിൽ മാലിന്യ മുക്ത സംസ്കാരം ഉണ്ടാക്കിയെടുക്കേണ്ടത് സ്കൂൾ പാഠ്യ പദ്ധതിയിൽ നിന്നുമാണെന്നും വളാഞ്ചേരി നഗരസഭയിലെ പകുതിയോളം വീടുകളിലേക്കും മാലിന്യ സംസകരണത്തിനു വേണ്ടി റിങ്, ബയോകമ്പോസ്റ്റ് യൂണിറ്റുകൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞെന്നും ഇനി സ്കൂളുകളിലും ഇത് എത്തുന്നതോടു കൂടി വളാഞ്ചേരി നഗരസഭ സമ്പൂർണമായും മാലിന്യ മുക്തമാകുമെന്നും ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ പറഞ്ഞു.
colectors-valancher
നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷയായി.വിദ്യാഭ്യാസ കലാ -കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി ,കൗൺസിലർ ബദരിയ്യ ടീച്ചർ .സ്കൂൾ പി.ടി.എ പ്രസിഡന്റ് സലാം കവറൊടി,പ്രിൻസിപ്പൽ ടി.വി.ഷീല ടീച്ചർ ,നഗരസഭ വിദ്യാഭ്യാസ കമ്മറ്റി നിർവഹണ ഉദോഗസ്ഥൻ മുരളീധരൻ എന്നിവർ സംസാരിച്ചു. സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു .


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!