HomeNewsGeneralഎടയൂരിന്റെ അഭിമാനം: ലഹരിക്കെതിരെ കവിതയിലൂടെ പൊരുതിയ ഗണേശന് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ

എടയൂരിന്റെ അഭിമാനം: ലഹരിക്കെതിരെ കവിതയിലൂടെ പൊരുതിയ ഗണേശന് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ

എടയൂരിന്റെ അഭിമാനം: ലഹരിക്കെതിരെ കവിതയിലൂടെ പൊരുതിയ ഗണേശന് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ

എടയൂർ: മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് കുറ്റിപ്പുറം എക്സൈസ് ഓഫീസിലെ സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവറായ എടയൂർ തിണ്ടലം സ്വദേശി കെ.ഗണേശൻ അർഹനായി. ഡിപ്പാർട്ട്മെൻറ് ജോലികൾക്കു പുറമേ ഗണേശൻ നടത്തുന്ന വേറിട്ട പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. മദ്യവും മയക്കുമരുന്നുകളും സമൂഹത്തിൽ പരത്തുന്ന ദുരന്തങ്ങളെ ചേർത്തിണക്കി സ്വയം രചിച്ച് ആലപിക്കുന്ന കവിതകളിലൂടെ സ്കൂളുകളിലും, കവലകളിലും,ബസ്‌സ്റ്റോപ്പുകളിലും എല്ലാം ബോധവൽകരണ സന്ദേശവുമായി എത്താറുളള ഗണേശനെക്കുറിച്ച് കഴിഞ്ഞ ലഹരി വിരുദ്ധ ദിനത്തിൽ പല പത്ര, പത്രേതര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
അദേഹത്തിന്റെ ലഹരിവിരുദ്ധ കവിതകൾ കേരളത്തിലെ അങ്ങോളമിങ്ങോളം സ്കൂളുകളിലും, മറ്റു പൊതു പരിപാടികളിലും പലതരത്തിലുള്ള ദൃശ്യാവിഷ്കാരങ്ങളായി ഉപയോഗിച്ചുവരുന്നു. ബോധവൽക്കരണത്തിന് അദ്ദേഹം സ്വീകരിച്ച രീതിക്ക്‌ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മഹല്ലുകമ്മറ്റികൾ നടത്തുന്ന പരിപാടികൾ, കുടുംബ ശ്രീ സദസ്സുകൾ, വാട്സ് ആപ്പ് കൂട്ടായ്മ
കൾ, തുടങ്ങിയ പരിപാടികളിലും, സംസ്ഥാന യുവജന കമ്മീഷൻ, ലീഗൽ സർവ്വീസ് അതോറിറ്റി തുടങ്ങിയ സംഘടനകൾ നടത്തുന്ന വേദികളിലും, ആദിവാസിക്കോളനികളിലും, ഗണേശന്റെ ലഹരിവിരുദ്ധ സാന്നിദ്ധ്യംഉണ്ടാകാറുണ്ട്. കൂടാതെ മാമാങ്ക മഹോൽസവം,സർവ്വോദയമേള, സംസ്ഥാന ശാസ്ത്രമേളയുടെ സാംസ്കാരിക സമ്മേളനം തുടങ്ങിയ വേദികളിലെല്ലാം ബോധവൽക്കരണ സന്ദേശം നൽകുകയുണ്ടായി.
പഴയകാല നാടക രചയിതാവും, നടനുമായിരുന്ന K.G.pal മാഷുടേയും, നാണിടീച്ചറുടേയും മകനാണ്. ഭാര്യ തനൂജ, മക്കൾ ഗോകുൽ, ഗൗരിനന്ദ. ഇപ്പോൾ കുറ്റിപ്പുറം എക്‌സൈസ് ഓഫീസിൽ ജോലിചെയ്യുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!