HomeNewsLaw & Orderവളാഞ്ചേരിയിൽ കട ഉദ്ഘാടനത്തിനിടെയുണ്ടായ ഗതാഗതക്കുരുക്കും അശ്ലീല പദപ്രയോഗങ്ങളും; “തൊപ്പി”ക്കെതിരെ കേസ്

വളാഞ്ചേരിയിൽ കട ഉദ്ഘാടനത്തിനിടെയുണ്ടായ ഗതാഗതക്കുരുക്കും അശ്ലീല പദപ്രയോഗങ്ങളും; “തൊപ്പി”ക്കെതിരെ കേസ്

pepe-valanchery-crowd

വളാഞ്ചേരിയിൽ കട ഉദ്ഘാടനത്തിനിടെയുണ്ടായ ഗതാഗതക്കുരുക്കും അശ്ലീല പദപ്രയോഗങ്ങളും; “തൊപ്പി”ക്കെതിരെ കേസ്

വളാഞ്ചേരി: വളാഞ്ചേരിയിൽ കട ഉദ്ഘാടനത്തിനിടെയുണ്ടായ ഗതാഗതക്കുരുക്കിനും തുടർന്നുണ്ടായ സംഭവ വികാസങ്ങളിലും നടപടി സ്വീകരിച്ചു പോലീസ്. വളാഞ്ചേരിയിലെ ട്രോമോ കെയർ വളണ്ടിയറും ‘ടീം വളാഞ്ചേരി’യുടെ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ സൈഫുദ്ധീൻ പാടത്ത് വളാഞ്ചേരി പോലീസിൽ പരാതി നൽകിയ പരാതിയെ തുടർന്നാണ് നടപടി. ’തൊപ്പി’ എന്ന അപര നാമത്തിലൂടെ സമൂഹ മാധ്യമങ്ങളിൽ അറിയപ്പെടുന്ന കണ്ണൂർ സ്വദേശി നിഹാദ് എന്നയാൾക്കെതിരെയാണ് വളാഞ്ചേരി പോലിസ് കേസ്സെടുത്തത്. ജൂൺ 17ന് ശനിയാഴ്ച വളാഞ്ചേരി കരിങ്കല്ലത്താണിയിൽ നവീകരണം പൂർത്തിയാക്കിയ വസ്ത്രശാലയുടെ ഉദ്ഘാടനത്തിന് എത്തുകയും സ്വഭാവ വൈകൃതമുള്ളതും അശ്ലീലങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന യൂട്യൂബർക്കെതിരെ നടപടി വേണമെന്ന് ആവശ്യപെട്ടാണ് പരാതി.
mrz-thoppi-case-valanchery
ഉദ്ഘാടനത്തോടനുബന്ധിച്ച് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിക്കുകയും പ്രായപൂർത്തിയാകാത്ത കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയിൽ അശ്ലീല പദപ്രയോഗങ്ങളും മറ്റും നടത്തി സമൂഹത്തിൽ അരാജകത്വം വളർത്താൻ ശ്രമിച്ചു എന്നാരോപിച്ചുമാണ് പരാതി നൽകിയിരിക്കുന്നത്. വളാഞ്ചേരി പ്രദേശത്തെ മൊത്തമായും മോശക്കാരായി ചിത്രീകരിച്ച് പല തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ ഇരുന്ന് അഭിപ്രായം പറയുക എന്നല്ലാതെ കഴിഞ്ഞ ദിവസം വരെ ആരും പരാതിയുമായി രംഗത്ത് വരാത്തതിനാലാണ് ഇത്തരത്തിൽ ഒരു പരാതിയുമായി രംഗത്തെത്തിയെതെന്ന് സൈഫുദ്ധീൻ പാടത്ത് വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!