HomeNewsEnvironmental“തെളിനീരൊഴുകും നവ കേരളം” പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

“തെളിനീരൊഴുകും നവ കേരളം” പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

“തെളിനീരൊഴുകും നവ കേരളം” പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

വളാഞ്ചേരി: “തെളിനീരൊഴുകും നവ കേരളം”എന്ന പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ ജലാശയങ്ങളലിലെയും,തോടുകളുടെയും ശുചീകരണ പ്രവർത്തനങ്ങളുടെ വളാഞ്ചേരി മുനിസിപ്പൽ തല ഉദ്ഘടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു. നഗരസഭയിലെ മുഴുവൻ ജലാശയങ്ങളും, തോടുകളും മഴകാലത്തിനു മുമ്പ് ശുചീകരണ പ്രവർത്തനങ്ങൽ നടത്തുകയും നഗരസഭയിലെ ജലാശയങ്ങളെയും തോടു കളെയും സംരക്ഷിക്കുകയും, ആരോഗ്യവും, പാരിസ്ഥിതിക വുമായ പ്രശ്നങ്ങളെ തടയുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രഥമ ലക്ഷ്യം. പദ്ധതിയുടെ പ്രചാരണ ഉദ്ഘാടനം കാവും പുറത്ത് വെച്ച് നടന്നു. വരും ദിവസങ്ങളിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും കൗൺസിലർമ്മാരുടെ നേതൃത്തത്തിൽ പദ്ധതി നടപ്പിലാക്കുകയും ചെയ്യും. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ മുജീബ് വലാസി,മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്, കൗണ്സിലർമാരായ ആബിദ മൻസൂർ, ശിഹാബ് പാറക്കൽ, ഫൈസൽ തങ്ങൾ, പാറക്കൽ ശംസുദ്ധീൻ, സദാനന്ദൻ, വീരാൻ കുട്ടി, ശൈലജ, ഉണ്ണികൃഷ്ണൻ കെ.വി, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് അഷ്റഫ് ടി. പി, വിവിധ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!