HomeNewsAgricultureകോട്ടയ്‍ക്കൽ മണ്ഡലത്തിലെ ഏഴു സ്‍കൂളുകളിൽ സർക്കാർ ജൈവ വൈവിധ്യ ഉദ്യാന പദ്ധതി

കോട്ടയ്‍ക്കൽ മണ്ഡലത്തിലെ ഏഴു സ്‍കൂളുകളിൽ സർക്കാർ ജൈവ വൈവിധ്യ ഉദ്യാന പദ്ധതി

kottakkal-mla

കോട്ടയ്‍ക്കൽ മണ്ഡലത്തിലെ ഏഴു സ്‍കൂളുകളിൽ സർക്കാർ ജൈവ വൈവിധ്യ ഉദ്യാന പദ്ധതി

വളാഞ്ചേരി: മണ്ഡലത്തിലെ ഏഴു സ്‍കൂളുകളിൽ സർക്കാർ ജൈവ വൈവിധ്യ ഉദ്യാന പദ്ധതി നടപ്പാക്കുന്നു. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ ആവശ്യപ്രകാരം നായാടിപ്പാറ ജിയുപി സ്‍കൂൾ (കോട്ടയ്‍ക്കൽ നഗരസഭ), പൈങ്കണ്ണൂർ ജിയുപി സ്‍കൂൾ (വളാഞ്ചേരി നഗരസഭ), ചാപ്പനങ്ങാടി ജിഎൽപി സ്‍കൂൾ (പൊന്മള പഞ്ചായത്ത്), മേൽമുറി ജിഎൽപി സ്‍കൂൾ (മാറാക്കര പഞ്ചായത്ത്), ചെല്ലൂർ ജിഎൽപി സ്‍കൂൾ (കുറ്റിപ്പുറം പഞ്ചായത്ത്), വടക്കുംപുറം ജിഎൽപി സ്‍കൂൾ (എടയൂർ പഞ്ചായത്ത്) ഇരിമ്പിളിയം ജിഎൽപി സ്‍കൂൾ എന്നീ വിദ്യാലയങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തത്.

വിദ്യാലയങ്ങൾക്കു ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയാനും അവ സംരക്ഷിക്കാനും വിദ്യാർഥികളിൽ അവബോധമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞവർഷത്തെ ബജറ്റിൽ 300 കോടി രൂപ സർക്കാർ ഇതിനായി വകയിരുത്തിയിരുന്നു. സംസ്‍ഥാനത്തെ 761 സർക്കാർ വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

25,000 രൂപയാണ് ഒരു വിദ്യാലയത്തിന് നൽകുന്നത്. ആദ്യഗഡുവായി 10,000 രൂപ അനുവദിച്ചു. വിവിധയിനം വിത്തുകളും സസ്യഇനങ്ങളും ശേഖരിക്കൽ, നട്ടുപിടിപ്പിക്കൽ, പരിപാലിക്കുന്നതിന് ഭൗതിക സൗകര്യങ്ങൾ ഒരുക്കൽ, ഹരിത സമിതി രൂപീകരണം, വിദ്യാലയ ജൈവ വൈവിധ്യ റജിസ്‍റ്റർ തയാറാക്കൽ, ബോധവൽക്കരണ ക്ലാസ്, പ്ലാസ്‍റ്റിക് മുക്ത പ്രവർത്തനങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!