HomeNewsCrimeFraudമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയുടെ പേരിൽ ഒരക്ഷരം മാറ്റി വ്യാജ ഐഡി ഉണ്ടാക്കി തട്ടിപ്പിന് ശ്രമം; അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയുടെ പേരിൽ ഒരക്ഷരം മാറ്റി വ്യാജ ഐഡി ഉണ്ടാക്കി തട്ടിപ്പിന് ശ്രമം; അന്വേഷണം ആരംഭിച്ചു

crime-banner

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയുടെ പേരിൽ ഒരക്ഷരം മാറ്റി വ്യാജ ഐഡി ഉണ്ടാക്കി തട്ടിപ്പിന് ശ്രമം; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ തട്ടിപ്പിന് ശ്രമം. ഫണ്ടിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്നും ധനസഹായം വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് യു.പി.ഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) വഴി തട്ടിപ്പിനു ശ്രമം നടന്നത്. ഒരു അക്ഷരത്തിൽ മാറ്റം വരുത്തിയാണ് തട്ടിപ്പിന് ശ്രമം നടത്തിയത്. keralacmdrf@sbi എന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക ഐഡി. അതിൽ മാറ്റം വരുത്തി kerelacmdrf@sbi എന്ന ഐഡി നിർമിച്ചാണ് തട്ടിപ്പ്.
perfect
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടന്നിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജവാര്‍ത്തകൾ പ്രചരിപ്പിച്ചതിന് 27 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതേസമയം തിരുവല്ല പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ ഇരവിപേരൂർ പൊയ്കപ്പാടി കാരിമലയ്ക്കൽ വീട്ടിൽ തമ്പിയുടെ മകൻ രഘുവിനെ (48) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അന്വേഷണവും നിയമനടപടികളും ഊജിതപ്പെടുത്തിയതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.
cmdrf
പണം അയക്കുന്നവര്‍ കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടി​ന്റെ യഥാര്‍ഥ അക്കൗണ്ട് നമ്പറും യുപിഐ ഐഡിയും ഉറപ്പുവരുത്തി വേണം അയക്കാന്‍ (യഥാര്‍ഥ വിലസം: A/c Number: 67319948232, A/c Name: Chief Minister’s Distress Relief Fund. Branch: City Branch, Thiruvananthapuram, IFSC : SBIN0070028, SWIFT CODE : SBININBBT08, Account Type: Savings,PAN: AAAGD0584M. യുപിഐ ഐഡി: keralacmdrf@sbi


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!