HomeNewsGeneralപൈങ്കണ്ണൂരിലെ ഈ കൊച്ചുമിടുക്കിയുടെ സത്യസന്ധത: ഉടമയ്ക്ക് തിരിച്ചുകിട്ടിയത് 10വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട മാല

പൈങ്കണ്ണൂരിലെ ഈ കൊച്ചുമിടുക്കിയുടെ സത്യസന്ധത: ഉടമയ്ക്ക് തിരിച്ചുകിട്ടിയത് 10വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട മാല

ashima-painkannur

പൈങ്കണ്ണൂരിലെ ഈ കൊച്ചുമിടുക്കിയുടെ സത്യസന്ധത: ഉടമയ്ക്ക് തിരിച്ചുകിട്ടിയത് 10വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട മാല

വളാഞ്ചേരി: പത്തുവര്‍ഷംമുന്‍പ് നഷ്ടപ്പെട്ട സ്വര്‍ണാഭരണം വിദ്യാര്‍ഥിനിയുടെ സത്യസന്ധതയിലൂടെ ഉടമയ്ക്ക് തിരിച്ചുകിട്ടി. വളാഞ്ചേരി പൈങ്കണ്ണൂര്‍ പുത്തന്‍പറമ്പില്‍ അജിത്കുമാറിന്റെയും ഷീനയുടെയും മകള്‍ ആഷിമയാണ് അഞ്ചരപ്പവനുള്ളതും മഹറായി കിട്ടിയതുമായ ആഭരണം ഉടമയ്ക്ക് തിരിച്ചുനല്‍കിയത്.

ashima-painkannurവെങ്ങാടുള്ള അമ്മവീട്ടില്‍ പോയപ്പോള്‍ തൊട്ടടുത്തുള്ള തോട്ടില്‍ വീട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ആഷിമ. ഇതിനിടെ കൈയില്‍നിന്ന് വെള്ളത്തില്‍വീണ സോപ്പ് തിരയുന്നിതിനിടെ കല്ലിനടിയില്‍ എന്തോ തിളങ്ങുന്നതുകണ്ട് എടുത്തുനോക്കിയപ്പോള്‍ സ്വര്‍ണമാല. ഉടനെ അമ്മയെ ഏല്പിച്ചു. ഒരാഴ്ച മുന്‍പായിരുന്നു ഇത്. പലരോടും അന്വേഷിച്ചെങ്കിലും ഉടമയെ കണ്ടെത്താനായില്ല. തുടര്‍ന്ന് സമീപത്തുള്ള അങ്ങാടിയിലെ കടകളില്‍ കുട്ടിക്ക് മാലകിട്ടിയ വിവരം എഴുതിയൊട്ടിച്ചു. കടയിലെത്തിയവരും ഇതിന് ആവശ്യമായ പ്രചാരണംനല്കി. വിവരമറിഞ്ഞ് പത്തുവര്‍ഷംമുന്‍പ് മാല നഷ്ടപ്പെട്ട വീട്ടുകാര്‍ തെളിവുകളോടെ ആഷിമയുടെ അമ്മവീട്ടിലെത്തി. തുടര്‍ന്ന് മാല നല്‍കുകയായിരുന്നു. മൂര്‍ക്കനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. രാജഗോപാലിന്റെ സാന്നിധ്യത്തിലാണ് ആഭരണം തിരിച്ചേല്പിച്ചത്. ആഭരണം പതിറ്റാണ്ടിനുശേഷം തിരിച്ചുകിട്ടിയതില്‍ സന്തോഷമുണ്ടെന്നും അത് തിരിച്ചുനല്‍കാന്‍ സന്മനസ്സുകാട്ടിയ ആഷിമയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും ആഭരണത്തിന്റെ ഉടമയും വീട്ടുകാരും പറഞ്ഞു. നാട്ടുകാരും കുട്ടിയെ അനുമോദിച്ചു.

പൈങ്കണ്ണൂര്‍ ഗവ. യു.പി. സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്. സ്‌കൂളില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ അധ്യാപകരും വിദ്യാര്‍ഥികളുംചേര്‍ന്ന് ആഷിമയെ അഭിനന്ദിച്ചു. നഗരസഭാംഗം യു. മുജീബ്‌റഹ്മാന്‍ ഉപഹാരംനല്‍കി. പ്രഥമാധ്യാപകന്‍ ടി.പി. അയ്യൂബ് പ്രസംഗിച്ചു.

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!