HomeNewsObituaryകല്യാണ വീടുകളെ കയ്യിലെടുത്ത കലാകാരൻ കെ.എം.ബാവ അന്തരിച്ചു

കല്യാണ വീടുകളെ കയ്യിലെടുത്ത കലാകാരൻ കെ.എം.ബാവ അന്തരിച്ചു

km-bava

കല്യാണ വീടുകളെ കയ്യിലെടുത്ത കലാകാരൻ കെ.എം.ബാവ അന്തരിച്ചു

എടയൂർ: മാപ്പിളപ്പാട്ടു ഗായകൻ കെ.എം.ബാവയുടെ വിയോഗം നാടിന്റെ ദുഃഖമായി.

അരനൂറ്റാണ്ടിനപ്പുറം മലബാറിലെ വിവാഹപ്പന്തലുകളിൽ, ഹാസ്യകലാപ്രകടനങ്ങളും മാപ്പിളപ്പാട്ടും മായാജാലങ്ങളുമായി സജീവ സാന്നിധ്യമായിരുന്നു കെ.എം.ബാവ. എടയൂർ മണ്ണത്തുപറമ്പിലെ‌ വീട്ടിൽ ഇന്നലെ രാവിലെയാണു മരിച്ചത്. അറുപതുകളിൽ മുസ്‍ലിംവീടുകളിലെ കല്യാണപ്പന്തലുകളിൽ കളപ്പാട്ടിൽ മുഹമ്മദ്കുട്ടി എന്ന കെ.എം.ബാവയുടെ ഗാനങ്ങൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഹാർമോണിയവും തബലയുമായി രാത്രിയെ പകലാക്കി ആസ്വാദകരെ മണിക്കൂറുകളോളം പിടിച്ചിരുത്താൻ ബാവയ്ക്കു കഴിഞ്ഞു.km-bava

മാപ്പിളപ്പാട്ടുകൾക്കിടയിൽ മോണോആക്ടും ജാലവിദ്യയും അവതരിപ്പിക്കുന്നതും അദ്ദേഹത്തിന്റെ വേറിട്ട രീതിയായിരുന്നു. 17 വർഷം മുൻപ് ഗാനമേളയ്ക്കിടയിൽ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് ബാവ ഗാനമേളരംഗത്തോടു വിട പറയുന്നത്. മലബാറിൽ ആയിരത്തിലധികം വേദികളിൽ ബാവ തന്റെ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. തിരുനാവായ എടക്കുളം സ്വദേശിയായ ബാവ ഏറെക്കാലമായി എടയൂരിലാണ് കുടുംബസമേതം താമസിച്ചുവന്നിരുന്നത്. തിരുനാവായയിലെ രാജീവ് ഗാന്ധി മെമ്മോറിയൽ കൾച്ചറൽ ഫോറവും എടപ്പാൾ ലയൺസ് ക്ലബും അദ്ദേഹത്തെ ആദരിച്ചിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!