HomeNewsCrimeAssaultകുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ വിദ്യാർഥികളുടെ പഠനസംഘത്തിന് നേരെയുണ്ടായ ഗുണ്ടാ അക്രമം: ഒളിത്താവളം വളഞ്ഞ് അഞ്ചുപേരെ അറസ്റ്റുചെയ്തു

കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ വിദ്യാർഥികളുടെ പഠനസംഘത്തിന് നേരെയുണ്ടായ ഗുണ്ടാ അക്രമം: ഒളിത്താവളം വളഞ്ഞ് അഞ്ചുപേരെ അറസ്റ്റുചെയ്തു

arangottukara-goons

കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ വിദ്യാർഥികളുടെ പഠനസംഘത്തിന് നേരെയുണ്ടായ ഗുണ്ടാ അക്രമം: ഒളിത്താവളം വളഞ്ഞ് അഞ്ചുപേരെ അറസ്റ്റുചെയ്തു

കൂറ്റനാട് : ആറങ്ങോട്ടുകരയിൽ വിദ്യാർഥികളുടെ പഠനസംഘത്തിന് നേരെയുണ്ടായ അക്രമത്തിലുൾപ്പെട്ട അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. ഇരുമ്പകശ്ശേരി സ്വദേശികളും സഹോദരങ്ങളുമായ പള്ളത്ത് വീട്ടിൽ ജുനൈദ് (23), ജുബൈർ (26), ജാബിർ (28) എന്നിവരെയും തിരുമിറ്റക്കോട് സ്വദേശി പുത്തൻമഠത്തിൽ രാഹുൽ (24), തൃശ്ശൂർ ചൂണ്ടൽ കൂനംമൂച്ചി സ്വദേശി അബു (29) എന്നിവരെയുമാണ് ഷൊർണൂർ ഡിവൈ.എസ്.പി. പി.സി. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. വ്യാഴാഴ്ച വൈകീട്ടാണ് കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന പഠനസംഘത്തിന് നേരേ അക്രമം നടന്നത്. പെൺകുട്ടികളെ ശല്യംചെയ്തത് ചോദ്യംചെയ്ത വിദ്യാർഥികളെ അഞ്ചുപേരും ചേർന്ന് ആക്രമിക്കുകയായിരുന്നു. പ്രതികൾ താമസിച്ചിരുന്ന ഫ്ലാറ്റ് വളഞ്ഞാണ് പോലീസ് അഞ്ചുപേരെയും പിടികൂടിയത്.
kmct-bus-attack
സംഭവം നടന്ന് മിനിറ്റുകൾക്കകം ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം ഷൊർണൂർ ഡിവൈ.എസ്.പി. പി.സി. ഹരിദാസ് സ്ഥലത്തെത്തുകയും ചാലിശ്ശേരി എസ്.എച്ച്.ഒ. കെ. സതീഷ് കുമാർ, എസ്.ഐ.മാരായ ഋഷി പ്രസാദ്, ജോളി സെബാസ്റ്റ്യൻ, ജെ. റഷീദലി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി. അബ്ദുൾ റഷീദ്, രാജേഷ്, കെ. രജീഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തു.
arangottukara-goons
ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ സംഭവത്തിന്റെ ദ്യശ്യങ്ങൾ നിരീക്ഷിച്ചും മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയും മണിക്കൂറുകൾക്കകം പ്രതികളെയും അവർക്ക് രക്ഷപ്പെടുന്നതിന് വാഹനം നൽകി, ഒപ്പം യാത്രചെയ്ത് ഒളിത്താവളം ഒരുക്കിയവരെയും പോലീസ് തിരിച്ചറിഞ്ഞു. കരിങ്കല്ലത്താണിയിൽ ഇവർ തങ്ങിയ ഫ്ളാറ്റിലെത്തിയ പോലീസ് ഒളിത്താവളം വളഞ്ഞതോടെ പ്രതികൾ രക്ഷപ്പെടാൻ വലിയ ശ്രമമാണ് നടത്തിയത്. പിടികൂടാൻ ശ്രമിച്ചപ്പോൾ ആയുധങ്ങൾകൊണ്ട് എതിർത്തെങ്കിലും ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!