HomeNewsReligionഅഹ്‌സരി തങ്ങൾ ഉറൂസ് സമാപിച്ചു

അഹ്‌സരി തങ്ങൾ ഉറൂസ് സമാപിച്ചു

ahsari-thangal-uroos-2021

അഹ്‌സരി തങ്ങൾ ഉറൂസ് സമാപിച്ചു

വളാഞ്ചേരി : ഇസ്‍ലാമിനെ മനസ്സിലാക്കേണ്ടത് ജീവിതചര്യകൊണ്ടാകണമെന്ന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലി പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻപ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ഹൈദറൂസി അൽ അസ്ഹരി തങ്ങളുടെ ആറാമത് ഉറൂസ് മുബാറക്കിന്റെ സമാപനയോഗം വളാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ മുഴുവൻ സംശുദ്ധി പുലർത്തിയ വ്യക്തിയായിരുന്നു അസ്ഹരി തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ahsari-thangal-uroos-2021
വെസ്റ്റ് ജില്ലാ എസ്.വൈ.എസ്. ജനറൽസെക്രട്ടറി കെ.കെ.എസ്. തങ്ങൾ അധ്യക്ഷതവഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഹംസക്കുട്ടി മുസ്‌ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. കാസിം കോയ തങ്ങൾ എടയൂർ, ഉമർ ദർസി തച്ചണ്ണ, മൂസ മുസ്‌ലിയാർ വളയംകുളം, കാടാമ്പുഴ മൂസഹാജി, വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, ജാഫർ തങ്ങൾ, മുസ്തഫ തങ്ങൾ, കെ.എ. കുഞ്ഞാപ്പുഹാജി, തുടങ്ങിയവർ പ്രസംഗിച്ചു. മജ്‌സിസ്സുന്നൂർ സംഗമത്തിന് അബ്ദുൾ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!