HomeNewsGeneralകാത്തിരിപ്പിന് വിരാമം:ഖദീജയ്ക്ക് അൻപത്തിയ‌ഞ്ചാം വയസ്സിൽ സ്ഥിരംജോലി

കാത്തിരിപ്പിന് വിരാമം:ഖദീജയ്ക്ക് അൻപത്തിയ‌ഞ്ചാം വയസ്സിൽ സ്ഥിരംജോലി

കാത്തിരിപ്പിന് വിരാമം:ഖദീജയ്ക്ക് അൻപത്തിയ‌ഞ്ചാം വയസ്സിൽ സ്ഥിരംജോലി

മലപ്പുറം: പതിനാലു വർഷത്തെ സേവനത്തിനൊടുവിൽ, 55–ാമത്തെ വയസ്സിൽ ഖദീജയ്ക്ക് സ്ഥിരംജോലിയാവുകയാണ്. കുറ്റിപ്പുറം കെഎസ്ടിപി ഓഫിസിലെ പാർട്ട് ടൈം സ്വീപ്പർ ആയി. 2003ൽ തുടങ്ങിയ കാഷ്വൽ സ്വീപ്പർ ജോലി സ്ഥിരപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മിഷനു നൽകിയ അപേക്ഷയിലെ നടപടി ഇന്നലെ അന്തിമഘട്ടത്തിലേക്കു കടന്നു. മാനുഷികപപരിഗണന വച്ച് ജോലി സ്ഥിരപ്പെടുത്തണമെന്ന കമ്മിഷന്റെ അഭ്യർഥന അംഗീകരിക്കുന്നതായും ഉത്തരവു ലഭിക്കുന്ന മുറയ്ക്ക് നിയമനനടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഉത്തരവ് ഉടൻ കൈമാറുമെന്ന് കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് പി.കെ.ഹനീഫ പറഞ്ഞു. കുടുംബത്തിലെ വരുമാനമുള്ള ഏക അംഗം താനാണെന്നുകാട്ടിയും വീട്ടിലെ പ്രയാസം വിവരിച്ചുമാണ് ഖദീജ അപേക്ഷ നൽകിയത്. അപേക്ഷ ആദ്യം എക്സിക്യൂട്ടീവ് എൻജിനീയർക്കും അവിടെനിന്ന് ചീഫ് എൻജിനീയർക്കും (ഭരണവിഭാഗം) കൈമാറി. തുടർന്ന് കുറ്റിപ്പുറം ഓഫിസിൽ പാർട്ട് ടൈം സ്വീപ്പറുടെ തസ്തിക സൃഷ്ടിക്കാൻ കഴിയുമോ എന്ന് മരാമത്ത് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി.

കെട്ടിടത്തിന് സ്വീപ്പറെ നിയമിക്കാൻ മതിയായ വിസ്തൃതിയുള്ളതിനാലും ഖദീജയുടെ സേവനം പരിഗണിച്ചും തസ്തിക സൃഷ്ടിക്കുന്നതിൽ എതിർപ്പില്ലെന്ന് ചീഫ് എൻജിനീയർ അറിയിച്ചു. ഇതോടെയാണ് ഉത്തരവ് പുറപ്പെടുവിക്കാമെന്ന് കമ്മിഷൻ വ്യക്തമാക്കിയത്. സംസ്ഥാനത്തെ വർഗീയസംഘർഷങ്ങൾ ഒഴിവാക്കാൻ പൊലീസ് സഹായത്തോടെ നിരീക്ഷണം സജീവമാണെന്ന് ന്യൂനപക്ഷ കമ്മിഷൻ. േനരത്തേ സംഘർഷമുണ്ടായ സ്ഥലങ്ങളും സാധ്യതാമേഖലകളുമുള്ള ജില്ലകളിലെ പൊലീസ് മേധാവിമാരോട് പതിവായി റിപ്പോർട്ട് തേടുന്നുണ്ടെന്ന് ചെയർമാൻ ജസ്റ്റിസ് പി.കെ.ഹനീഫ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!