HomeNewsPublic Issueവളാഞ്ചേരി നഗരസഭയിൽ 202 ഓളം പേരുടെ ക്ഷേമപെൻഷനുകൾ തടഞ്ഞുവച്ചു

വളാഞ്ചേരി നഗരസഭയിൽ 202 ഓളം പേരുടെ ക്ഷേമപെൻഷനുകൾ തടഞ്ഞുവച്ചു

valanchery-muncipality

വളാഞ്ചേരി നഗരസഭയിൽ 202 ഓളം പേരുടെ ക്ഷേമപെൻഷനുകൾ തടഞ്ഞുവച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ പരിധിയിൽ 202 ഓളം പേർക്ക് ക്ഷേമപെൻഷൻ തടഞ്ഞുവച്ചു. ധനകാര്യ വകുപ്പും സാമൂഹിക ക്ഷേമ വകുപ്പും ചേർന്ന് നിലവിൽ പെൻഷൻ വാങ്ങുന്നവരുടെ പരിശോധനയും പെൻഷൻ മാനദണ്ഡങ്ങളുടെ പരിഷ്കരണവും നടത്തിയിരുന്നു.
60 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും ആയിരുന്നു ഇത് വിതരണം ചെയ്തിരുന്നത്. എന്നാൽ, പരിഷ്കരണങ്ങളുടെ ഭാഗമായാണ് നഗരസഭാ പരിധിയിൽ താമസിക്കുന്ന 202 പേർക്ക് പെൻഷനുകൽ നിർത്തിവച്ചിരിക്കുന്നത്. ഇതിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നവരായ ചിലർ മരണമടഞ്ഞു എന്നാണ് കാരണമായി പറഞ്ഞിരിക്കുന്നത്.
go-pension
ഒരു സൈക്കിൾ പോലും സ്വന്തമായി ഇല്ലാത്ത മറ്റു ചിലർക്ക് കാർ ഉണ്ടെന്ന കാരണത്താൽ തടഞ്ഞുവച്ചിരിക്കുന്നു. കാറുകളുടെ നമ്പർ സഹിതമാണ് ഇക്കാരണത്താൽ തടഞ്ഞുവച്ചിരിക്കപെട്ടവരുടെ പേരുവിവരങ്ങൾ. എന്നാൽ അതിൽ പറഞ്ഞ നമ്പർ പ്രകാരമുള്ള കാറുകളുടെ ഉടമകൾ മറ്റു ചിലരാണെന്നതാണ് മറ്റൊരു കൌതുകം.
Valanchery
ഇത്തരത്തിലൊരു സംഭവം ഉണ്ടായതിനെക്കുറിച്ച് ഭരണപ്രതിപക്ഷ വിഭാഗങ്ങൾക്കിടയിലും ഉദ്യോഗഥ തലത്തിലും ആശയക്കുഴപ്പം ഉടലെടുത്തു. എല്ലാ വിധ സൌകര്യങ്ങളും ഉള്ളവർക്കു പെൻഷൻ ആനുകൂല്യങ്ങൾ നിലനിൽക്കെ, സമൂഹത്തിലെ താഴെകിടയിൽ ജീവിക്കുന്ന പല പാവപെട്ടവർക്കും ഈ ഓണക്കാലത്ത് പെൻഷൻ നിഷേധിക്കുന്നതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!