HomeNewsAgricultureമൂർക്കനാട് ഗ്രാമ പഞ്ചായത്തിൽ 13000 പച്ചക്കറി തൈകൾ വിതരണം ചെയ്തു

മൂർക്കനാട് ഗ്രാമ പഞ്ചായത്തിൽ 13000 പച്ചക്കറി തൈകൾ വിതരണം ചെയ്തു

moorkanad-plantlet

മൂർക്കനാട് ഗ്രാമ പഞ്ചായത്തിൽ 13000 പച്ചക്കറി തൈകൾ വിതരണം ചെയ്തു

വെങ്ങാട്‌: കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി യുടെ ഭാഗമായി മൂർക്കനാട് ഗ്രാമ പഞ്ചായത്തിൽ 13000 പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്തു. വെണ്ട, മുളക്, വഴുതന, തക്കാളി തുടങ്ങിയ തൈകളാണ് 500 ഇൽ പരം വരുന്ന വീടുകളിലേക്ക് വിതരണം ചെയ്യുന്നത്. മൂർക്കനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ രാജഗോപാലൻ പദ്ധതിയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
moorkanad-plantlet
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. മുരളീധരൻ, ക്ഷേമ കാര്യം സ്റ്റാന്റിംഗ് കമ്മിറ്റി പി. ഷാഹിന, വാർഡ് മെമ്പർമാരായ കെ. പി ഹംസ മാസ്റ്റർ, കെ. കൃഷ്ണൻ കുട്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ സമീർ മാമ്പ്രത്തൊടി പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ അനികുമാർ നന്ദി രേഖപ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!