HomeNewsCrimeവ്യാജ ആധാരം ബാങ്കില്‍ പണയംവച്ച് തട്ടിപ്പ് ; പൈങ്കണ്ണൂര്‍ സ്വദേശി വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍

വ്യാജ ആധാരം ബാങ്കില്‍ പണയംവച്ച് തട്ടിപ്പ് ; പൈങ്കണ്ണൂര്‍ സ്വദേശി വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍

hand-cuff

വ്യാജ ആധാരം ബാങ്കില്‍ പണയംവച്ച് തട്ടിപ്പ് ; പൈങ്കണ്ണൂര്‍ സ്വദേശി വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍

വളാഞ്ചേരി: വ്യാജ ആധാരം ബാങ്കില്‍ പണയംവച്ച് പണംതട്ടിയ കേസിലെ പ്രതിയെ വളാഞ്ചേരി സിഐ കെ ജി സുരേഷ് അറസ്റ്റ് ചെയ്തു.

പൈങ്കണ്ണൂര്‍ വരിക്കോടത്ത് മുഹമ്മദ് ബഷീര്‍ (52) ആണ് അറസ്റ്റിലായത്. 2002ല്‍ തൊഴുവാനൂര്‍ സ്വദേശി ഓത്തുപള്ളിപറമ്പ് മുഹമ്മദ് ആതവനാട് ചേറ്റൂരിലെ പുത്തന്‍ പീടിയേക്കല്‍ മുഹമ്മദാലിക്ക് വിറ്റ സ്ഥലത്തിന്റെ ആധാരം മുഹമ്മദിന്റെ മക്കള്‍, മുഹമ്മദ് ബഷീറിന്റെയും എടയൂര്‍ സ്വദേശി സൈനുല്‍ ആബിദിന്റെയും സഹായത്തോടെ വ്യാജമായി നിര്‍മിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് ഈ സ്ഥലം ബഷീറിനും ആബിദിനും വിറ്റതായും രേഖയുണ്ടാക്കി. ആധാരം ഉപയോഗിച്ച് ഇവര്‍ കുറ്റിപ്പുറം സഹകരണ ബാങ്കില്‍നിന്നും നാല് ലക്ഷം രൂപ വായ്പയെടുത്തു. വായ്പ തിരിച്ചടച്ചില്ല. ബാങ്ക് നിയമ നടപടിക്കെത്തിയപ്പോള്‍ ആധാരത്തിലുള്ള സ്ഥലം ആതവനാട് സ്വദേശി മുഹമ്മദാലിയുടെ പേരിലാണെന്നു കണ്ടെത്തി. 2008ലായിരുന്നു ഇത്. മുഹമ്മദാലിയുടെ ഭാര്യ ഖദീജ വിജിലന്‍സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓത്തുപള്ളിപറമ്പില്‍ മുഹമ്മദിന്റെ മക്കള്‍, വ്യാജരേഖ ഉണ്ടാക്കാന്‍ കൂട്ടുനിന്ന സബ് രജിസ്ട്രാര്‍, വില്ലേജ് ഓഫീസര്‍, ആധാരം എഴുത്തുകാരന്‍ എന്നിവരടക്കം 13 പേര്‍ക്കെതിരെ കേസെടുത്തു. പത്താം പ്രതി മുഹമ്മദ് ബഷീര്‍, 11-ാം പ്രതി സൈനുല്‍ ആബിദ് എന്നിവരൊഴികെയുള്ള പ്രതികളെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. 13 പ്രതികളില്‍ 12 പേരെയും അറസ്റ്റ് ചെയ്തിരുന്നു. 11-ാം പ്രതി സൈനുല്‍ ആബിദ് വര്‍ഷങ്ങളായി വിദേശത്താണ്. പതി മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസിലെ പ്രധാന പ്രതി മുഹമ്മദ് ബഷീര്‍ അറസ്റ്റിലാകുന്നത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. സിഐയോടൊപ്പം എസ്സിപിഒമാരായ ജയപ്രകാശ്, ഇഖ്ബാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!