HomeNewsAccidentsവെട്ടിച്ചിറയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

വെട്ടിച്ചിറയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

kmh-bus-accident

വെട്ടിച്ചിറയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

വെട്ടിച്ചിറ: വെള്ളിയാഴ്ച്ച വൈകീട്ട് മുന്നേ കാലോടെയാണ് സ്ഥിരം അപകട മേഖലയായ ദേശീയപാത വെട്ടിച്ചിറ ബംഗ്ലാവ് വീടിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. വളാഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പൊയ്ക്കൊണ്ടിരുന്ന കെ.എം.എച്ച് എന്ന സ്വകാര്യ ബസ്സും എതിരെ സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
kmh-bus-accident
അപകടത്തിൽ ബൈക്ക് യാത്രികന്റെ തലയ്ക്ക് നിസ്സാരമായി പരിക്കേറ്റു.പരിക്കേറ്റ ബൈക്ക് യാത്രികനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!