HomeNewsAccidentsവട്ടപ്പാറയിൽ ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്

വട്ടപ്പാറയിൽ ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്

innova-vattappara-accident

വട്ടപ്പാറയിൽ ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇന്നോവയിലെ യാത്രക്കാരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!