HomeNewsAccidentsവട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

vattappara-car-accident

വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ൽ വട്ടപ്പാറയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. വട്ടപ്പാറ മേലെ വളവിൽ പള്ളിക്ക് സമീപമാണ് അപകടം. നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ റോഡിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും താഴെയുള്ള വീടിന്റെ സമീപത്തായാണ് നിന്നത്. കാസറഗോഡ് സ്വദേശികളായ യാത്രക്കാരാണ് കാറിൽ. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. അപകടത്തെതുടർന്ന് ഹൈവേ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!