HomeNewsFeaturedLong Termകോവിഡ് പ്രതിരോധം; വളാഞ്ചേരി നഗരം നാളെ മുതൽ അടച്ചിടാൻ കൗൺസിൽ യോഗത്തിൽ തീരുമാനം

കോവിഡ് പ്രതിരോധം; വളാഞ്ചേരി നഗരം നാളെ മുതൽ അടച്ചിടാൻ കൗൺസിൽ യോഗത്തിൽ തീരുമാനം

കോവിഡ് പ്രതിരോധം; വളാഞ്ചേരി നഗരം നാളെ മുതൽ അടച്ചിടാൻ കൗൺസിൽ യോഗത്തിൽ തീരുമാനം

വളാഞ്ചേരി: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വളാഞ്ചേരി നഗരത്തിൽ അടച്ചിടലിന് കളക്ടറോട് ശുപാർശ ചെയ്തു. അടച്ചിടൽ സംബന്ധിച്ച് കളക്ടറുടെ തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച അഞ്ച് പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബുധനാഴ്ച രാവിലെ നഗരസഭ അടിയന്തര യോഗം വിളിച്ച്ച്ചേർത്തത്. കോഴിക്കോട് റോഡിൽ കാവുംപുറം മുതൽ കുറ്റിപ്പുറം റോഡിൽ ഓണിയിൽ പാലം വരെയും, പട്ടാമ്പി റോഡിൽ കരിങ്കല്ലത്താണി മുതൽ പെരിന്തൽമണ്ണ റോഡിൽ സി.എച് ആശുപത്രി വരെയുള്ള ഭാഗങ്ങൾ അടച്ചിടാനാണ് യോഗത്തിൽ ധാരണയായിട്ടുള്ളത്. വളാഞ്ചേരി ടൗൺ കേന്ദ്രീകരിച്ച് ആന്റിജൻ ടെസ്റ്റുകൾ നടത്തി അതിന്റെ ഫലം ലഭ്യമാകുന്നതിന് അനുസരിച്ചായിരിക്കും വീണ്ടും നഗരം തുറക്കുന്നതെന്ന് അറിയുന്നു. ഇതോടൊപ്പം നഗരത്തിന്റെ ഉൾപ്രദേശങ്ങളിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുക്കയും ചെയ്യും. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരെയും മുമ്പ് ഉണ്ടായിരുന്നവരെയും ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുവാനും യോഗത്തിൽ തീരുമാനമെടുത്തു. നഗരസഭാധ്യക്ഷ റുഫീന, ഉപാധ്യക്ഷൻ കെ.എം ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി സുനിൽ കുമാർ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അബ്ദുന്നാസർ തുടങ്ങിയവർ മാധ്യമങ്ങളോട് യോഗ തീരുമാനങ്ങൾ വിശദീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!